ശമ്പളം കിട്ടിയന്നു.
“ചേച്ചി ചേച്ചി ഇങ്ങ് വന്നേ. ” ഞാൻ വിളിച്ചു.
ചേച്ചി അടുക്കളയിൽ ആയിരുന്നു. അച്ചായനും അന്നമോളും അവിടെ തന്നെ ഉണ്ട്.
“എന്താടാ. ഇങ്ങനെ വിളിച്ചു കൂവുന്നത്. ഞാൻ വരുന്നു. ” ചേച്ചി പറഞ്ഞു.
ചേച്ചി വന്നയുടനെ അച്ചായനെയും ചേച്ചിയേയും ഒരുമിച്ചു നിർത്തി .
“ചേച്ചി. കണ്ണടച്ചുകൊണ്ട് കൈ നീട്ട് ” ഞാൻ ചേച്ചിയോട് പറഞ്ഞു.
“ഇവനെന്താ പറ്റിയെ അച്ചായാ. ഇവൻ എന്തൊക്കെയാ ഈ പറയുന്നേ?” ചേച്ചി ചോദിച്ചു.
“ചേച്ചി ഞാൻ പറഞ്ഞത് പോലെ ചെയ് ആദ്യം. പിന്നെയാക്കാം ചോദ്യം. ” ഞാൻ പറഞ്ഞു.
ചേച്ചി ഞാൻ പറഞ്ഞത് പോലെ നിന്നു. ഞാൻ ശമ്പളം മുഴുവനും ചേച്ചിയുടെ കൈയിൽ കൊടുത്തു. എന്നിട്ട് ചേച്ചിയുടെ കാലിൽ തൊട്ടു.
“എന്താടാ ഇത്? ” ചേച്ചി ചോദിച്ചു.
“എന്റെ ആദ്യ ശമ്പളം ആണ്. ഇത് എന്ത് ചെയ്യണം എന്നറിയില്ല. ആദ്യം ഞാൻ കരുതി അച്ചായന്റെ കൈയിൽ കൊടുക്കാം എന്ന്. പിന്നെ കരുതി എല്ലാവർക്കും എന്തെങ്കിലും വാങ്ങാം എന്ന്. എന്നാൽ എനിക്ക് തോന്നി ഇതാണ് ശരിയെന്ന്. ഇത് എന്റെ പുനർജ്ജന്മം ആണ്. അതിൽ എനിക്ക് അമ്മയും ചേച്ചിയും എല്ലാം ആണ് ചേച്ചി. അപ്പോൾ എന്റെ ആദ്യ ശമ്പളത്തിന്റെ അവകാശി ചേച്ചി ആണ്.” ഞാൻ പറഞ്ഞു.
ചേച്ചി കരഞ്ഞു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“അതെ. നീ എനിക്ക് മോൻ തന്നെയാ . എന്റെ മോൻ. അതുകൊണ്ട് ഇത് മോൻ തന്നെ സൂക്ഷിച്ചാൽ മതി. ചേച്ചിക്ക് മോൻ പറഞ്ഞ ഈ വാക്കുകൾ മാത്രം മതി.” ചേച്ചി പറഞ്ഞു .

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്