“ചേച്ചി ” ഞാൻ പറഞ്ഞു.
“പിന്നെ എന്താടാ എന്നെ ഒരു സാറ്. ഒന്നിക്കിൽ ചേട്ടൻ അല്ലെങ്കിൽ എന്റെ കെട്യോൾ വിളിക്കുന്ന പോലെ അച്ചായാ എന്ന് വിളിച്ചോളണം കേട്ടോ?”
സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു.
“നാളെ ഞാൻ ഓഫീസിൽ പോകുമ്പോൾ എന്റെ കൂടെ വരണം. ബാക്കിയൊക്കെ അപ്പൊ പറയാം. ” മണിസാർ പറഞ്ഞു.
“എന്നാ!! ഇത് നമുക്ക് ഒന്ന് ആഘോഷിക്കേണ്ടേ സാറെ? ”
“ആഘോഷിച്ചേക്കാം.”
അതും പറഞ്ഞു
മണിസാർ ഒരു കുപ്പി എടുത്തു വെച്ചു. അപ്പോൾ അവിടെ ആനി ചേച്ചി വന്നു. ചോദിച്ചു.
” അച്ചായാ! ഇന്ന് ഇനി ഇത് വേണോ?” ആനി ചേച്ചി ചോദിച്ചു.
“ഇല്ലെടി അച്ചായൻ രണ്ടു പെഗ്ഗ്. അതിൽ കൂടില്ല. നീ പോയി എന്തേലും കൊറിക്കാൻ കൊണ്ടുവാ. ” മണി സാർ പറഞ്ഞു.
“ബാലു ഇത് കണ്ടു വേണ്ടാത്ത സ്വഭാവം വല്ലതും പഠിച്ചു വെച്ചാൽ ഉണ്ടല്ലോ? എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. ”
ആനി ചേച്ചി പറഞ്ഞു.
“ഇല്ല ചേച്ചി. എനിക്ക് ഇതൊന്നും ശീലം ഇല്ല.” ഞാൻ പറഞ്ഞു.
“വേണ്ട ശീലിക്കേണ്ട. അത് തന്നെയാ ചേച്ചി പറഞ്ഞത്. മോന് മനസിലായല്ലോ അത് ? ” അതും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി.. ടെച്ചിങ്സായി കൊറിക്കാനുള്ള മുട്ട ഓംലറ്റും മിക്സ്ചറും ആയി തിരിച്ചു വന്നു
“ശരിക്കും. നിന്റെ പ്രശ്നം എന്താ ബാലു ” ഹരി എന്നോട് ചോദിച്ചു.
“എന്ത് പ്രശ്നം.? ” ഞാൻ ചോദിച്ചു.
“അതാ എനിക്കും അല്ല ഞങ്ങൾക്കും അറിയേണ്ടത്. ബാലു എങ്ങനെയാ ഇത്രയും ദൂരെ ഇവിടെ എത്തിയത്.?”

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്