“അതോ? അതാണോ ? അത് നിസ്സാരമല്ലേ. എനിക്ക് അങ്ങനെ പറയാൻ മാത്രം ആരും ഇല്ല ചോദിക്കാനും . ഒരു നല്ല വാക്ക് ആരും എന്നോട് പറഞ്ഞിട്ടില്ല. എല്ലാവർക്കും പുച്ഛം ആയിരുന്നു എന്നോട്. അപ്പൊ പിന്നെ നാടുവിട്ടു എവിടെയെങ്കിലും പോകാം എന്ന് തീരുമാനിച്ചു ഇറങ്ങി. അത്ര തന്നെ. ഇതാണോ ഇത്രവലിയ കാര്യം.” ഞാൻ പറഞ്ഞു.
“അല്ലാതെ വേറെ ഒന്നും ഇല്ല.? അപ്പൊ ഈ ബന്ധുക്കൾ ആരും ഇല്ലേ?”
ഹരി ചോദിച്ചു.
“ബന്ധുക്കൾ ഒക്കെ ചിലപ്പോൾ ഉണ്ടായെന്നു വരാം . പക്ഷെ അവിടെ സ്നേഹം ഉണ്ടങ്കിലല്ലേ രക്ത ബന്ധത്തിന് പോലും വില ഉള്ളൂ. അങ്ങനെ ആരെയും ഞാൻ മുൻപ് കണ്ടിട്ടില്ല. ആകെ ജീവിതം മടുത്ത അവസ്ഥയിൽ ആയിരുന്നു. ഇവിടെ വന്നത് പോലും ഈ ജീവിതം അവസാനിപ്പിക്കാൻ ആയിരുന്നു.”
ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു .
അത് കണ്ട് എല്ലാവർക്കും സങ്കടമായി ആനിചേച്ചി കരഞ്ഞു. ആനിചേച്ചി എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.
“മോൻ ഇനി അങ്ങനെ ഒന്നും ചിന്തിക്കരുത്.. മോന് ഇവിടെ ഒരുപാട് പേരില്ലേ? മോനേ സ്നേഹിക്കാൻ ചേച്ചിയുണ്ട് അച്ചായൻ ഉണ്ട് ഹരിയുണ്ട് ശാലു ഉണ്ട് ഞങ്ങടെ മക്കളുണ്ട്. പോരെ മോന്. അത് പോരെ ചേച്ചിയുടെ മോന്. സത്യം ചെയ് ചേച്ചിയുടെ കൈപിടിച്ച് സത്യം ചെയ്. ഇനി അങ്ങനെ ചിന്തിക്കുക പോലും ഇല്ല എന്ന് സത്യം ചെയ്. ”
ഞാൻ ആനിച്ചേച്ചിയുടെ കൈയിൽ പിടിച്ചു പറഞ്ഞു.
“സത്യം. ഇനി ഞാൻ അങ്ങനെ ചെയ്യില്ല . ചിന്തിക്കുക പോലും ഇല്ല.”
മണിസാറ് വന്നു കരഞ്ഞുകൊണ്ടിരിക്കുന്ന ചേച്ചിയെ പിടിച്ചു പറഞ്ഞു.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്