“നീ എന്തിനാ ഇനിയും കരയുന്നത്. ഇവൻ സത്യം ചെയ്തില്ലേ. പിന്നെന്തിനാ ഇങ്ങനെ കരയുന്നത് ”
“എന്നാലും അച്ചായാ എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല. നമ്മൾ ഇവനെ ഇങ്ങ് കൂട്ടികൊണ്ട് വന്നില്ലെങ്കിൽ ഇവൻ ഒരുപക്ഷെ ഇപ്പോൾ… ” ആനിചേച്ചി മണിസാറിനെ കെട്ടിപിടിച്ചു കരഞ്ഞു.
“ചേച്ചി ഇങ്ങ് വന്നേ . ഇങ്ങ് വാ. നമുക്ക് താഴെ പോകാം.” എന്ന് പറഞ്ഞു ശാലു ആനിചേച്ചിയെ താഴേക്ക് കൂട്ടികൊണ്ട് പോയി.
“ബാലു … ബാലു കരുതുന്നുണ്ടാവും ചേച്ചി എന്താ ഇങ്ങനെ എന്ന്. അല്ലേ? ബാലുന് അറിയോ. ആനിയുടെ നാട്ടിലെ ഒരു കമ്പനിയിൽ സാധാരണ ഒരു സൂപ്പർവൈസർ ആയി ജോലിക്ക് പോയതാ ഞാൻ. അവിടെ പേര് കേട്ട ഒരു തറവാട്ടിലെ കുട്ടിയാണ് ആനി. അതും ഒരു ക്രിസ്ത്യൻ കുടുംബം. ഞാനൊ സാധാരണ ഒരു ഹിന്ദു കുടുംബം. ഒരു മിഡിൽ ക്ലാസ്സ് ഫാമിലി. ബാലു പറഞ്ഞില്ലേ ബാലുന് ആരും ഇല്ലെന്ന്. എനിക്കും അങ്ങനെ തന്നെയാ. ആ എന്നെ ആനി കേറി പ്രേമിച്ചു. പിന്നെ പറയണോ കഥ. ഒടുക്കം ഞങ്ങൾക്ക് നാട് വിടേണ്ടി വന്നു.
കൊല്ലും തിന്നും എന്നൊക്കെ പറഞ്ഞു ആനിയുടെ ബന്ധുക്കളും. അതിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.. കാണാൻ ശരിക്കും ബാലുവിനെ പോലെയൊക്കെ തോന്നും. ആനിയുടെ അനിയൻ ജോയ് . എപ്പോഴും ചേച്ചി ചേച്ചി എന്ന് വിളിച്ചു കൂടെ നടന്ന അനിയൻ. അവൾക്കും ഒരുപാട് ഇഷ്ട്ടം ആയിരുന്നു അവനെ. കുട്ടികാലം മുതൽ ഇവളാ അവനെ നോക്കിയത് ഉണ്ണുന്നതും ഉറങ്ങുന്നതും കളിക്കുന്നതും ഒരുമിച്ച്.. അങ്ങനെ ഉള്ള അനിയൻ ആണ് ഞങ്ങളെ വെട്ടികൊല്ലാൻ വാകത്തിയുമായി ആദ്യം വന്നത്. അത് അവൾക് വലിയ വേദന ആയി. ആരെതിർത്താലും അവൻ കൂടെ ഉണ്ടാകും എന്നായിരുന്നു അവളുടെ വിശ്വാസം.

❤️❤️❤️💕❤️💕❤️💕❤️💕💕❤️
❤❤❤❤
സൂപ്പർ… വളരെ വികാരപരമായ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു ഫീൽ…
തുടരൂ saho….
നന്ദൂസ്….💚💚💚💚
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.
നന്ദൂസ്