“പിന്നെ! പോയി അങ്ങ് ചോദിച്ചാലും മാത്രം മതി. അവര് അപ്പൊ തന്നെ അവളെ പിടിച്ചു എന്നെ ഏല്പിക്കും. അവര് കെട്ടിച്ചു തരില്ല അച്ചായാ.” കിരൺ പറഞ്ഞു.
“അതിന് നീ പോയി ചോദിച്ചോ? ഇല്ലല്ലോ പിന്നെ എങ്ങനെയാ. നീ അവളെ കെട്ടിച്ചു തരില്ല എന്ന് പറയുന്നേ.” ജെയിംസ് ചോദിച്ചു.
“അല്ലെങ്കിലും ഏതെങ്കിലും വീട്ടുകാർ അങ്ങനെ പെട്ടന്ന് കെട്ടിച്ചു തരുമോ. ഇഷ്ട്ടം ആണെന്ന് പറഞ്ഞാലുടനെ. എങ്കിലും നിനക്ക് ഒന്ന് പോയി അവളുടെ വീട്ടുകാരെ ഒന്ന് കണ്ടൂടെ ” ഞാൻ ചോദിച്ചു.
“ഇവർക്ക് ആർക്കും അറിയില്ല അച്ചായാ. ഞാൻ എന്റെ വീട്ടിൽ പറഞ്ഞു പട്ടിണി കിടന്ന എന്റെ വീട്ടുകാരെകൊണ്ട് സമ്മതിപ്പിച്ചത്. എന്നിട്ട് അവരെയും കൂട്ടി അവളുടെ വീട്ടിൽ നാണം കെട്ടാ മടങ്ങി വന്നത്. ഞാൻ മാത്രം അല്ല എന്റെ അച്ഛനും അമ്മയും എല്ലാം. അതൊന്നും അവളോ ഇവരോ അറിയില്ല. ഞാൻ പറഞ്ഞില്ല. അവളുടെ വീട്ടുകാരും” കരഞ്ഞുകൊണ്ടാണ് കിരൺ അത് പറഞ്ഞത്.
“ഞാൻ ഇത് അവളോട് പറഞ്ഞാൽ അവൾക്കു സങ്കടം ആയെങ്കിലോ എന്ന് കരുതി . അതാ ഞാൻ ചെയ്ത തെറ്റ്.” കിരൺ പിന്നെയും പറഞ്ഞു..
“ഡാ മോനേ കരയാതെ. ഈ അച്ചായൻ ഉണ്ടെടാ നിങ്ങളുടെ കൂടെ. ഈ കല്യാണം ഞാൻ നടത്തും ഞങ്ങൾ നടത്തും. അല്ലേടാ മക്കളെ.” ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു.
“തല്ക്കാലം ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി. കേട്ടോ ?” ഞാൻ പറഞ്ഞു.
“പക്ഷെ അച്ചായാ എങ്ങനെ അവർ വലിയ ടീം ആണ്. ” കിരൺ ചോദിച്ചു.
“നമ്മൾ എന്താ ചെറിയ ടീം ആണോ?…. ആണോടാ ഡാനി മോനേ? ഞാൻ ചോദിച്ചു.

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.