അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം
Achayan Paranjakadha Karmabhalam | Author : Eakan
അച്ചായാ….. അച്ചായാ… അച്ചായോ….. അച്ചായൻ ഇല്ലെ ഇവിടെ!?”
അതേ! അത് എന്നെ വിളിക്കുന്നതാ….
ഞാൻ ആരാണെന്ന് അല്ലെ.? ഇപ്പോൾ ആരാ ഇങ്ങനെ വിളിച്ചു കൂവുന്നത് എന്നല്ലേ?. അതൊക്കെ വഴിയേ പറയാം.
ഞാൻ ‘ ഏകൻ ‘. ഞാൻ ഇവിടെ ആദ്യമായി വരുന്നതാ. എനിക്ക് പറയാനുള്ളതൊക്കെ ഇവിടെ അച്ചായൻ പറയും. അപ്പൊ നിങ്ങളും അച്ചായന്റെ കൂടെ കൂടിക്കോ.
ഓർമ്മ വെച്ച കാലം മുതൽ ഞാൻ തനിച്ചാണ് . പല നാട്ടിലും അലഞ്ഞു നടന്നു. ഒടുക്കം ഇതേ ഇവിടെ ഈ കുന്നിൻ ചെരുവിൽ ഉള്ള ചെറിയ വീട്ടിൽ ആയി. ഇത് എന്റെ വീട് ഒന്നും അല്ല കേട്ടോ . ഇത് എനിക്ക് ദാനം കിട്ടിയതാ. ആര് തന്ന് എന്തിന് തന്നു അതും വഴിയേ പറയാം.
അങ്ങനെ അലഞ്ഞു നടന്നു ഇപ്പോൾ തനിച്ചായി. അപ്പോൾ നിങ്ങൾ ചോദിക്കും .” എന്തിനാടോ ഉവ്വേ! ആവുന്ന കാലത്ത് ഒരു പെണ്ണ് കെട്ടിയിരുന്നെങ്കിൽ എന്ന് “. കെട്ടിയില്ല അത്രതന്നെ. കർമ്മഫലം അല്ലതെ എന്ത് പറയാൻ . പക്ഷെ കെട്ടിയവരുടെ ഒരുപാട് കഥകൾ എനിക്ക് അറിയാം. അത് മുഴുവൻ പറഞ്ഞിട്ടേ ഈ ‘അച്ചായൻ ഈ കളരി വിട്ട് പോകു. മക്കള് ഷെമി.
അപ്പൊ നിങ്ങള് ചോദിക്കും. പിന്നെ എന്തിനാ ഈ അച്ചായൻ. നിങ്ങൾക്ക് തന്നെ കഥ പറഞ്ഞാൽ പോരേ? പോരാ ഈ കഥ പറയാൻ അച്ചായനാ നല്ലത്. അച്ചായൻ നല്ല രസായിട്ട് പറയും. അത് എന്റെ വിശ്വാസം ആണ് . എനിക്കും അതാ ഇഷ്ട്ടം.അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടന്നാലോ ?. വാ നോക്കാം.
“ആരാടാ ഈ നേരത്ത് വിളിച്ചു കാറാണ്? ഞാൻ ഇവിടെ ഉണ്ട് അകത്തു. ആരായാലും കേറി വാ. ഒന്ന് ഉറങ്ങാനും വിടില്ല നാശങ്ങള്. “

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.