അതേ അത് അങ്ങനെയാ. ഞാൻ തനിച്ചാണെങ്കിലും ആരെങ്കിലും ഒക്കെ കേറിവരും. ഒരുപാട് ഉണ്ട് കൂട്ട്കാരായി. ആണും പെണ്ണും യുവാക്കളും വൃദ്ധരും ഒക്കെ ആയി. ഇതിൽ ഇപ്പോൾ ആരാണാവോ.
“ആഹാ! നട്ടുച്ചക്ക് അടിച്ചു കിറുങ്ങി കിടന്ന് ഉറങ്ങുകയാ എന്റെ മോൻ.?”
“അടിച്ചു കിറുങ്ങി ഉറങ്ങുന്നത് നിന്റെ……. ”
“ബാക്കി മുഴുവൻ പറ അച്ചായോ … അച്ചായന്റെ നാവിന്ന് ഒരു തെറി കേട്ടിട്ട് എത്ര നാളായി. ”
“അല്ല! ഇതാര് എന്റെ ഡാനി മോൻ ആയിരുന്നോ.?”
“പിന്നെ ആരാണെന്ന് വെച്ച …? അല്ല! ഇതെന്താ ഈ പരിപാടി . ഈ സമയം കിടന്ന് ഉറങ്ങുന്നേ?. ”
“അത് ഒന്നും ഇല്ലടാ. ഇന്നെന്തോ ഒരു സുഖം കിട്ടിയില്ല . ”
“എന്ത് പറ്റി ഇന്ന് ഒരു സുഖകുറവ്. ? എന്തായാലും അച്ചായന് സുഖിക്കാൻ ഉള്ളത് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.”
“ഏ! അപ്പൊ നീ തനിച്ചല്ലേ വന്നത്.?”
“തനിച്ചോ! കണക്കായി ഒരു പട തന്നെ ഉണ്ട് എന്റെ കൂടെ. അല്ല! അതിരിക്കട്ടെ എന്റെ കൂടെ ആരുണ്ടെന്ന മോൻ കരുതുന്നത്.? ”
“അത് അവള് അന്ന് നിന്റെ കൂടെ വന്നില്ലേ അവള് തന്നെ ആ… ആ.. ആ.. ”
“ആ… ആ… ആ… എന്ന് പറയേണ്ട! അവളും ഉണ്ട്. ചുമ്മാതല്ല അവള് ഓരോന്ന് പറയുന്നേ.”
“എന്ത് പറഞ്ഞെന്ന ആര് പറഞ്ഞെന്ന ഏ…ഏ.. ”
“ഡാ! കള്ള കെളവ. ഈ പ്രായത്തിൽ. എന്നെകൊണ്ട് ഒന്നും പറയിക്കേണ്ട. ”
“എന്താടാ ഡാനി മോനേ. ഞാൻ അതിന് എന്ത് ചെയ്തെന്ന. എന്ത് പറഞ്ഞെന്ന നീ ഈ പറയണേ.?”
“പിന്നെ! ഓരോ കള്ള കഥകളും പറഞ്ഞു അവളുടെ മനസ്സ് ഇളക്കി അല്ലേ? ഇപ്പോൾ അവള് പറയുന്നേ അച്ചായന്റെ കഥകൾ കേൾക്കണം എന്നാ. ഇവിടെ കുറച്ചു നാൾ താമസിക്കണം എന്നാ. അവള് മാത്രം അല്ല. വേറെയും ഉണ്ട് അച്ചായന്റെ കഥകൾ കേൾക്കാൻ ആള്. കഥകൾ പറഞ്ഞു എല്ലാവരെയും മയക്കി എടുക്കുമോ?”. വാ നമുക്ക് പുറത്ത് ഇറങ്ങി നോക്കാം .

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.