അങ്ങനെ ഞങ്ങൾ വീടിനു പുറത്ത് ഇറങ്ങി. എന്നിട്ട് എല്ലാവരോടും ആയി ‘ഡാനി’ പറഞ്ഞു.
“ദേ ഇതാണ് നമ്മുടെ അച്ചായൻ. നമ്മളെ എല്ലാവരെയും സന്തോഷിപ്പിച്ചു കഥകൾ പറയാൻ പോകുന്ന നമ്മുടെ ‘ അച്ചായൻ ‘ . നിങ്ങൾ എല്ലാവരും റെഡി അല്ലെ അച്ചായന്റെ കൂടെ കൂടാൻ.? ആദ്യം നമുക്ക് നമ്മളെ അച്ചായന് പരിചയപെടുത്തി കൊടുക്കാം എന്താ? ”
“ആദ്യം നമ്പർ 1 ‘ആൻസി’. ” ഡാനി തുടർന്നു പറഞ്ഞു .
“ഇത്… ഇത്.. അവളല്ലേ അന്ന് വന്ന.” ഞാൻ ( അച്ചായൻ ) ചോദിച്ചു.
“നല്ല ഓർമ്മ ആണല്ലോ അച്ചായന്.? ഞാൻ ഇവിടെ വന്നു പോയിട്ട് ഒരു മാസം കഴിഞ്ഞില്ലേ ” ആൻസി പറഞ്ഞു.
“അതിന് അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ? ആൻസി മോളെ.?” ഞാൻ പറഞ്ഞു.
“ഇനി അടുത്തത് നമ്പർ 2 ‘ജെനി ‘എന്ന ജെനിഫർ ” ഡാനി തുടർന്നു.
“ഇവള് ഇവിടെ പുതിയതാ അല്ലേടാ ഡാനി മോനേ? ” ഞാൻ ചോദിച്ചു.
“ഞാൻ മാത്രം അല്ല അച്ചായാ ബാക്കി എല്ലാവരും പുതിയതാ.” ജെനി പറഞ്ഞു.
“അന്നോ! എന്നാ നമ്പർ ഒന്നും പറയേണ്ട എല്ലാവരും അവരവരുടെ പേര് പറഞ്ഞെ. അച്ചായൻ ഒന്ന് കേക്കട്ടെ. ” ഞാൻ പറഞ്ഞു.
ഞാൻ റോസ്.
ഞാൻ വില്ലി.
ഞാൻ ജെയിംസ്.
ഞാൻ കിരൺ.
“ഇനി രണ്ട് പേര് കൂടെ വരാൻ ഉണ്ട്. അച്ചായോ ” റോസ് ആണ് പറഞ്ഞത്.
“അതാരാ രണ്ടു പേര് ?” ഞാൻ ചോദിച്ചു.
“ഒന്ന് ഇവളുടെ സിസ്റ്റർ ‘ബിൻസി ‘” ആൻസിയെ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഡാനി പറഞ്ഞത്. “മറ്റൊരാൾ അവളുടെ ഇവളുടെ കസിൻ സാന്ദ്ര. “റോസിനെ കാണിച്ചുകൊണ്ട് പറഞ്ഞു.”

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.