“എന്തായാലും അച്ചായോ! നല്ല സ്ഥലം. കൂടാനും കുത്തിമറയാനും . അടുത്തെങ്ങും വേറെ വീടുകൾ ഒന്നും ഇല്ല. നല്ല ശാന്തം സുന്ദരം. ” വില്ലി ആണ് പറഞ്ഞത്.
“അതേ…അതേ.. എന്ത് നല്ല ഭംഗിയുള്ള സ്ഥലം അല്ലെ? ” കിരൺ ആണ് പറഞ്ഞത്.
“നിങ്ങൾ എല്ലാവരും ഇങ്ങനെ വന്ന കാലിൽ നിൽക്കാതെ. ഇവിടെയൊക്കെ കയറി ഇരിക്ക് .”
“അച്ചായാ… ആദ്യം ഞങ്ങൾ ഇവിടെ ഒന്ന് ചുറ്റി കാണട്ടെ.” ജെനി ആണ് പറഞ്ഞത്.
“അല്ല അച്ചായാ…. അച്ചായൻ പെണ്ണ് കെട്ടിയിട്ടില്ലേ?” ജെയിംസ് ആണ് ചോദിച്ചത്.
ഞാൻ അത് കേട്ട് ചിരിച്ചപ്പോൾ ഡാനി ആണ് ഉത്തരം പറഞ്ഞത്.
“നല്ല കഥ ആയി. ആവുന്ന പ്രായത്തിൽ എന്റെ അപ്പൻ കുറേ ശ്രമിച്ചതാ. എവിടെ നടക്കാൻ.” ഡാനി പറഞ്ഞു
“അതെന്തു പറ്റി നടക്കാതിരിക്കാൻ ?” റോസ് ആണ് ചോദിച്ചത്.
“അതോ…. അത് .. അപ്പൻ എവിടെയേലും പെണ്ണ് സെറ്റക്കി കൊണ്ട് വരുമ്പോൾ. നമ്മുടെ അച്ചായൻ അങ്ങ് മുങ്ങും. പിന്നെ കുറേ മാസങ്ങൾ പോലും ഒരു വിവരവും ഉണ്ടാകില്ല.” ഡാനി പറഞ്ഞു.
“അതെന്താ അച്ചായാ അങ്ങനെ. അതുകൊണ്ടല്ലേ ഇപ്പോൾ ഇവിടെ തനിച്ചു ആയത് ” കിരൺ ആണ് ചോദിച്ചത്.
“അതൊന്നും ഇല്ലെടാ മോനേ . അതൊക്കെ ഒരു കാലം. വിധി.” ഞാൻ പറഞ്ഞു.
“വിധി! പിന്നെ ഉണ്ടായാണ് ഉണ്ട. ഇത് അതൊന്നും അല്ല. ഇതിനാ പറയുന്നേ കർമ്മ ഫലം എന്ന്. അന്നാ കർമ്മം ചെയ്തിരുന്നേൽ ഇന്ന് ഫലം അനുഭവിച്ചു കൂടായിരുന്നോ?” ഡാനി പറഞ്ഞു.
“ഇപ്പോഴും വൈകിയിട്ടൊന്നും ഇല്ല മനസ്സ് വെച്ചാൽ ഇപ്പോഴും നടക്കും. അല്ലേ ആൻസി ” ജെനി ആണ് പറഞ്ഞത്.

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.