“ഇനി ഈ പ്രായത്തിൽ എനിക്ക് എവിടുന്ന് പെണ്ണ് കിട്ടാനാ ജെനി മോളെ “? ഞാൻ ചോദിച്ചു.
“അതൊക്കെ കിട്ടും അച്ചായോ. അല്ലെങ്കിലും അച്ചായന് അതിനും മാത്രം പ്രായം ഉണ്ടോ? പിന്നെ! കാണാനും എന്ത് സുന്ദരൻ ആണ്. നല്ല ചുള്ളൻ ചുള്ളൻ അല്ലേ ഇപ്പോഴും.
അച്ചായന് എങ്ങനത്തെ പെണ്ണിനെ വേണം. ഇതേ ഈ ആൻസിയെ പോലെ ഉള്ള പെണ്ണിനെ മതിയോ “? റോസാണ് ചോദിച്ചത്.
“അതെന്തിനാടി ആൻസിയെ പോലെ ഉള്ളത്. ആൻസി തന്നെ ആയാൽ എന്താ കുഴപ്പം. ഡാനി ആണ് ചോദിച്ചത്.
മോനേ …. ഡാനി മോനേ… ഒരു കുഴപ്പവും ഇല്ല. അല്ലെ അച്ചായാ ഞങ്ങൾ തമ്മിൽ വലിയ പ്രേമത്തിൽ ആണ് . അതിന് എന്റെ ഡാനി മോന് എന്തേലും പ്രശ്നം ഉണ്ടോ? ആൻസി ചോദിച്ചു.
“അച്ചായോ അച്ചായന് ഞാൻ ആയാൽ മതിയോ? എനിക്ക് ഈ സ്ഥലം ശരിക്കും ഇഷ്ട്ടം ആയി. പിന്നെ അച്ചായനെയും. ” ജെനി ആണ് പറഞ്ഞത്
“അയ്യടി മനമേ… ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി . അച്ചായൻ എന്റെയാ അല്ലെ ഇച്ചായ എന്നെയ ഇച്ചായൻ കെട്ടുന്നേ . “ആൻസി പറഞ്ഞു.
“ഇച്ചായനോ!? അത് എപ്പോ മുതൽ.” റോസ് ആണ് ചോദിച്ചത്.
“അത് പിന്നെ ഞങ്ങളെ കൂട്ടര് കെട്ടിയോനെ ഇച്ചായ എന്നല്ലേ വിളിക്കുന്നെ?” ആൻസി പറഞ്ഞു.
“അതേ ആൻസി മോളെ . നമ്മുടെ അച്ചായന് ജാതിയോ മതമോ ഒന്നും ഇല്ല. എല്ലാവരും ഒന്നാ. സ്നേഹം മാത്രം ആണ് അച്ചായന്റെ മതം.” ഡാനി പറഞ്ഞു.
“മതി മക്കളെ മതി. അച്ചായന്റെ തലയിൽ താളം ചവിട്ടിയത് മതി. ഇപ്പോൾ എന്റെ മക്കള് പോയി …. ദേ ആ കാണുന്ന അരുവിയിൽ പോയി കുളിച്ചിട്ട് വാ …. കുളിക്കുമ്പോ… തല നന്നായി ആ വെള്ളത്തിൽ കുറച്ചു സമയം മുക്കി വെച്ചാട്ടെ. തല ഒന്ന് നന്നായി തണുക്കട്ടെ.” ഞാൻ പറഞ്ഞു

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.