“ആ ഇവിടെ അരുവിയും ഉണ്ടോ? വൗ സൂപ്പർ എന്നാ വാടി പോയി ഒന്ന് മുങ്ങിയേച്ചും വരാം. ” റോസാണ് പറഞ്ഞത്.
“അയ്യടാ! അങ്ങനെ അങ്ങ് പോയാലോ. ആദ്യം വണ്ടിയിൽ നിന്ന് ആ ബാഗ് എല്ലാം എടുത്ത് അകത്തു വെക്ക്. പിന്നെ ഫുഡ് ഉണ്ടാക്കാനുള്ളത്തും.” ജെയിംസ് ആണ് പറഞ്ഞത്.
“ഫുഡ് ഉണ്ടാക്കാൻ അല്ലേ നമ്മുടെ കുക്ക് ഉള്ളത് പിന്നെ എന്താ?.. ” കിരണിനെ ചൂണ്ടി കാണിച്ചാണ്
ജെനി പറഞ്ഞത്..
ആണോ? അയ്യടാ…. ഫുഡ് ഉണ്ടാക്കാൻ എനിക്ക് ഇഷ്ട്ടം ആയത് കൊണ്ട് ഞാൻ ചെയ്യുന്നു. എന്ന് കരുതി നിന്റെ ചുമടും ഞാൻ താങ്ങണോ? കിരൺ ചോദിച്ചു .
“ഇഷ്ട്ടം ആണേൽ താങ്ങിക്കോ. എനിക്ക് പ്രശ്നം ഇല്ല. “ജെനി പറഞ്ഞു.
“അതേ! തങ്ങാൻ പറഞ്ഞാൽ ഞാൻ താങ്ങും. പിന്നെ ഇതൊരു വല്ലാത്ത താങ്ങായി പോയി ‘കിരാ’ എന്നും പറഞ്ഞു എന്റെ അടുത്ത് വന്നേക്കരുത്”. കിരൺ പറഞ്ഞു.
“മതി .. നിർത്തു … നിങ്ങൾ മാത്രം ഉള്ളപ്പോൾ താങ്ങുകയോ ? കിടത്തുകയോ എന്താ എന്ന് വെച്ചാൽ ആയിക്കോ . ഇപ്പോൾ ഒന്ന് നിർത്ത്”. റോസ് ആണ് പറഞ്ഞത്.
“അതേ ഡാനി മോനെ ചൂടാക്കാൻ ഒന്നും കൊണ്ട് വന്നില്ലേ? ഉണ്ടെങ്കിൽ പൊട്ടിച്ചു ഒന്ന് ഒഴിച്ചേ ഒരു സന്തോഷത്തിനു ” ഞാൻ പറഞ്ഞു.
“അതൊക്കെ ഉണ്ട് അച്ചായാ… ദേ ഇവന്റെ അപ്പൻ വിദേശത്തു നിന്ന് കൊണ്ട് വന്ന സ്കോച്ചു ഉൾപ്പെടെ എല്ലാം ഉണ്ട്.” വില്ലിയെ ചൂണ്ടികാണിച്ചു ഡാനി പറഞ്ഞു.
“ഡാനി നീ അല്ലേ പറഞ്ഞത്. ഇവിടെ പറങ്കി മാങ്ങയും കഞ്ചാവും ഇട്ട് വാറ്റിയത് കിട്ടും എന്ന്”. ജെയിംസ് ചോദിച്ചു.

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.