“കിട്ടും എപ്പോഴും എല്ലാവർക്കും ഒന്നും അത് കിട്ടില്ല മോനേ. പക്ഷെ നമ്മുടെ അച്ചായൻ വിചാരിച്ചാൽ നടക്കും.” ഡാനി പറഞ്ഞു.
“അത് വേണോ മോനേ ? അത് അടിച്ചാൽ മക്കളെ കൂമ്പ് വാടും. അത് തീയ്യാ തീ.” ഞാൻ ചോദിച്ചു.
“അച്ചായാ…. ഒന്ന് ഒന്ന് മാത്രം ഒരു രസത്തിന് . ഒരുതവണ മാത്രം.” ഡാനി പറഞ്ഞു.
“ആ ശരി നോക്കാം സമയം ഉണ്ടല്ലോ?.” ഞാൻ പറഞ്ഞു.
“എന്നാ ഇപ്പോൾ ഓരോ പെഗ്ഗ് അടിക്കാം അല്ലേ?” റോസ് ആണ് ചോദിച്ചത്.
“ങ്ങേ! നിങ്ങള് കുളിക്കാൻ പോയില്ലേ? ” ജെയിംസ് ആണ് ചോദിച്ചത്.
“ആ അത് പിന്നെ നിങ്ങള് കുപ്പിയുടെ കാര്യം പറഞ്ഞപ്പോൾ മുതൽ മണത്തു മണത്തു നിന്നതാ പാവം.” ആൻസി പറഞ്ഞു.
“നിങ്ങൾ എല്ലാവരും കഴിക്കുമോ?” ഞാൻ ചോദിച്ചു.
“പിന്നെ ഞങ്ങൾ എന്താ മനുഷ്യർ അല്ലേ? നിങ്ങൾ കഴിക്കുമ്പോൾ ഞങ്ങൾ പിന്നെ പച്ചയ്ക്ക് നിക്കണോ? ആൻസി ചോദിച്ചു.
“എന്നാ മോനേ എല്ലാവർക്കും പൊട്ടിച്ചു ഒഴിക്കെടാ.. അവരുടെ കുഞ്ഞ് വട്ടിയിലും നിറയട്ടെ കള്ള്. ” ഞാൻ പറഞ്ഞു.
“എന്റെ അച്ചായാ ഇതൊന്നും അച്ചായൻ പറഞ്ഞത് പോലെ കുഞ്ഞ് വട്ടി ഒന്നും അല്ല . നല്ല വലിയവട്ടി തന്നെയാ? വില്ലി പറഞ്ഞു.
“അതെന്താ വട്ടി എന്നുപറഞ്ഞാൽ ” കിരൺ ചോദിച്ചു.
“വയറിനു പറയുന്ന നടാൻ പ്രയോഗം ആണ് വട്ടി.” ഞാൻ പറഞ്ഞു.
പിന്നെ ഒന്നും നോക്കിയില്ല എല്ലാവരും ഇരുന്നു രണ്ട് റൗണ്ട് പെഗ്ഗ് കഴിഞ്ഞു.
“അപ്പൊ! അച്ചായാ എപ്പോഴാ നിങ്ങടെ കെട്ട് ” ജെനി ചോദിച്ചു.

തുടക്കം കൊള്ളാം……🥰🥰
😍😍😍😍
ഇതേതാ പുതിയ ഏകൻ. പണ്ടൊരു ഏകൻ വന്നു പൊയ്‌യിട്ട് ഇതുവരെ ആളുടെ അഡ്രസ് ഇല്ല
പോരട്ടെ കഥ 🥰
വിത്യസ്തമായ ഒരു തുടക്കം, പൊളിക്ക്.