എവിടേക്ക് എന്നറിയാത്ത യാത്ര. എത്ര നാളിലേക്ക് എന്നറിയാത്ത യാത്ര.. ആരുമായും ബന്ധപെടാൻ ഉള്ള ഒന്നും കരുത്താതെ എന്ന് തിരിച്ചു വരും എന്നറിയാത്ത. തിരിച്ചു വരുമോ എന്നറിയാത്ത യാത്ര.
ആൻസിയോ ജോപ്പനോ കുറെ സമയം ഒന്നും മിണ്ടിയില്ല.
ഒടുവിൽ
“മോളെ വിശക്കുന്നില്ലേ? നമുക്ക് എന്തെങ്കിലും കഴിച്ചാലോ?”
“എനിക്ക് ഒന്നും വേണ്ട അപ്പാ … അപ്പന് വേണേൽ കഴിച്ചോ അപ്പാ.”
“മോള് കഴിക്കാതെ അപ്പൻ ഏതെങ്കിലും കഴിക്കുമോ മോളെ?”
“എനിക്ക് ഒന്നും വേണ്ടായിട്ടാ അപ്പാ “… അപ്പാ എനിക്ക് ഒന്ന് മൂത്രം ഒഴിക്കണം.. ”
“അടുത്തു തന്നെ ഒരു പമ്പ് ഉണ്ട് പെട്രോൾ അടിക്കാൻ കയറുമ്പോൾ അടിക്കാം മോളെ ”
ജോപ്പൻ കാർ സ്പീഡിൽ വിട്ട് വേഗം പമ്പ് എത്തി. ആൻസി മൂത്രം ഒഴിച്ച് വന്നു കാറിൽ കയറി…
ഇപ്പോൾ രണ്ടോ
മൂന്നോ ദിവസം ആയി യാത്ര തുടങ്ങിയിട്ട്. ക്ഷീണം തോന്നുമ്പോൾ നിർത്തും. ഉറക്കം വരുമ്പോഴും നിർത്തും പെട്രോൾ അടിക്കാനും നിർത്തും… വിശപ്പിന് എന്തെങ്കിലും കഴിച്ചു എന്ന് വരുത്തും .
ഒടുക്കം ഭാഷയും ദേശവും മാറി കാടും മലയും മാറി.
“അപ്പാ നമുക്ക് ഇവിടെ എവിടെയെങ്കിലും താമസിച്ചാലോ..”?
“നോക്കാം മോളെ.” ദാ…!! അവിടെ ഒരു ചെറിയ ചായ പീടിക കാണുന്ന . നമുക്ക് അവിടെ നിർത്തി എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കാം താമസിക്കാനും. ”
കാർ നിർത്തി ജോപ്പനും ആൻസിയും കടയിലേക്ക് നടന്നു..
“ചേട്ടാ രണ്ട് ചായ ”
“എവിടുന്നാ … എവിടെക്കാ ” ചായകടക്കാരൻ ചോദിച്ചു..

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.