അതും പറഞ്ഞു സ്റ്റെഫി തിരിച്ചു പോയി.
ജോപ്പനും ആൻസിയും അകത്തും.
ആൻസി മുറി മുഴുവനും നോക്കി. ചെറിയ മുറിയാണ്. പക്ഷെ വൃത്തിയുണ്ട്.
ഒരു കട്ടിൽ മാത്രമേ ഉള്ളൂ അതിൽ പായ വിരിച്ചതാണ്. ആൻസി അതിൽ ഇരുന്നു. ജോപ്പൻ ചോദിച്ചു.
” മോൾക്ക് വിഷമം ആയോ ?
“എന്തിന്?”
“അത് അപ്പൻ …. മോളുടെ പേര് മാറ്റി പറഞ്ഞതിനും.” ജോപ്പന് മുഴുവനും പറയാൻ കഴിഞ്ഞില്ല..
ആൻസി ജോപ്പനെ നോക്കി..
“അയാൾ അങ്ങനെ പറയുമെന്ന് അപ്പൻ കരുതിയില്ല.. കൂടുതൽ ഒന്നും പറയാതിരിക്കാൻ ആണ് അപ്പൻ…. മോൾക്ക് വിഷമം ആയോ?.
!”അപ്പൻ എന്തിനാ എന്റെ പേര് മാറ്റി പറഞ്ഞത്?”
“അത്!… അപ്പോൾ.. മോളുടെ പേര് പറയാൻ… അപ്പന് തോന്നിയില്ല. കെട്ടിയോൾ എന്ന് പറഞ്ഞത് കൊണ്ട്!!!!”
“അപ്പൊ നാൻസി. അപ്പന്റെ ആദ്യ ഭാര്യയുടെ പേരല്ലേ?”
“അതേ “” അതാ ആൻസി എന്നത് നാൻസി എന്ന് പറഞ്ഞു പോയത് രണ്ട് പേരും തമ്മിൽ ചെറിയ വെത്യാസം അല്ലേ ഉള്ളൂ ”
“മോൾക്ക് ഇവിടെ കഴിയാൻ ബുദ്ധിമുട്ട് ആയോ? എങ്കിൽ നമുക്ക് തിരിച്ചു പോകാം.. പോയി ടൗണിൽ എവിടെയേലും നോക്കാം ”
“വേണ്ട അപ്പാ ഇതാ നല്ലത്. ഇതുപോലെ ഒരു സ്ഥലം തന്നെയാ ഞാനും ആഗ്രഹിച്ചത്….. ഞാൻ കാരണം അപ്പൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്ക് അറിയാം….. എന്നോട് ക്ഷമിക് അപ്പാ.”
“ഒരു ബുദ്ധിമുട്ടും ഇല്ല മോളെ. എന്റെ മോളെ ഒന്ന് ചിരിച്ചു കണ്ടാൽ മാത്രം മതി. എന്റെ മോളുടെ സന്തോഷത്തിനു എന്തും ഈ അപ്പൻ ചെയ്യും…. അപ്പന് അപ്പന്റെ മോളാ വലുത്. മോളുടെ ജീവിതവും സന്തോഷവും “

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.