“അത്
നമ്മുടെ വീട്ടിൽ ആയിരുന്നില്ലേ അപ്പാ. ”
” എവിടെ ആയാലും അപ്പന്റെ മോള് അപ്പന്റെ മോള് തന്നെയല്ലേ? ”
ജോപ്പൻ രണ്ടു പേരുടേയും മുഷിഞ്ഞ ഡ്രസ്സ് എല്ലാം എടുത്തു പുറത്ത് ഇറങ്ങി. കൂടെ ആൻസിയും.
അതുകണ്ടു സ്റ്റെഫി അവിടെ വന്നു പറഞ്ഞു.
“നനക്കേണ്ടതൊക്കെ അവിടെ ഇട്ടേരെ. ഞാൻ നനച്ചു തരാം.”
“വേണ്ട ഞാൻ നനച്ചോളാം. എവിടെ നിന്ന നനക്കുന്നത് ” ജോപ്പൻ പറഞ്ഞു.
“അയ്യോ!!!! സാറാണോ നനക്കുന്നെ. അവിടെ വച്ചേരെ സാറേ. ഞാൻ നനച്ചേരാം.”
“വേണ്ട .. അവൾക്കു വയ്യാത്തോണ്ടാ. അല്ലേൽ അവൾതന്നെ നനച്ചേനെ. ”
സ്റ്റെഫി നനക്കുന്ന സ്ഥലം കാണിച്ചു കൊടുത്തു. അതിന്റെ അടുത്ത് തണലിൽ ആൻസിയെ ജോപ്പൻ ഇരുത്തി.
ജോപ്പൻ നനക്കാൻ തുടങ്ങി. ആൻസിയുടെ അടുത്ത് വന്ന് സ്റ്റെഫി പറഞ്ഞു..
“പലരും വൈദ്യരെ കാണാൻ വന്നപ്പോൾ ഇവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. എന്തായാലും ചേച്ചി ഭാഗ്യവതി ആണ്. ഇതുപോലെ ഉള്ള ഒരു കെട്ട്യോനെ കിട്ടിയില്ലേ.. എനിക്കും ഉണ്ട് ഒരു കെട്യോൻ. എന്റെ ഷഡിയോ ബ്രായോ ഇന്നേവരെ കണ്ടിട്ട് പോലും ഉണ്ടാവില്ല…. എനിക്ക് വാങ്ങി തരുന്നത് പോലും അമ്മച്ചിയാ ”
ആൻസി ശരിക്കും വല്ലായ്മ തോന്നി. തന്റെ അപ്പനെ കൊണ്ട് താൻ ഇത്രയും നാൾ വരെ തന്റെ അടിവസ്ത്രം വരെ കഴുകിച്ചില്ലേ….. ഞാൻ എന്തെല്ലാം പറഞ്ഞു വേദനിപ്പിച്ചിരിക്കുന്നു. ഒരു തവണ പോലും അപ്പൻ ദേഷ്യത്തോടെ ഒന്ന് നോക്കിയത് പോലും ഇല്ല.. ഈ അപ്പനോട് താൻ ചെയ്ത എല്ലാ തെറ്റിനും എങ്ങനെ മാപ്പ് ചോദിക്കും.. എങ്ങനെ പരിഹാരം കാണും ഒന്നും അറിയില്ല.

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.