ആരൊക്കെ കുഞ്ഞിനെ എടുക്കാൻ നോക്കിയിട്ടും അവൾ കുഞ്ഞിനെ കൊടുത്തില്ല.
ഒടുക്കം പാളിപ്പറമ്പിലേക്ക് എടുക്കുമ്പോൾ പോലും ആൻസി കരഞ്ഞില്ല. എന്നാൽ അന്ത്യ ചുംബനം നൽകുമ്പോൾ അവൾ പൊട്ടി കരഞ്ഞു.. അവളെ പിടിക്കാൻ നോക്കിയ ജോപ്പനെ പോലും തട്ടി തെറിപ്പിച്ചു കരഞ്ഞു അപ്പോഴേക്കും കുഞ്ഞിനെ ആർക്കും അവൾ വിട്ട് കൊടുത്തില്ല.. കുഞ്ഞു പോലും കരഞ്ഞില്ല….. ഒരു പക്ഷെ കുഞ്ഞു അന്നമോൾ ഉറങ്ങുകയായിരിക്കും.
അടക്കം കഴിഞ്ഞു എല്ലാവരും പിരിയുമ്പോൾ വൈകുന്നേരം ആയിരുന്നു. വീട്ടിൽ ജോപ്പനും ആൻസിയും അന്നമോളും മാത്രം. രാത്രിവരെ ആരും പരസ്പരം ഒന്നും മിണ്ടിയില്ല..
ഒടുവിൽ ജോപ്പൻ എഴുനേറ്റ് കഞ്ഞിയും ചമ്മന്തിയും പയറുതോരനും ഉണ്ടാക്കി. അതും എടുത്തു ആൻസിയുടെ റൂമിൽ പോയി….
അന്നമോൾ കട്ടിലിൽ കിടന്ന് ഉറങ്ങുന്നു.. ആൻസി കട്ടിലിൽ ഇരുന്ന് മുട് മടക്കി അതിൽ തല വെച്ച് അന്നമോളെ നോക്കി കിടക്കുന്നു..
“മോളെ…. ആൻസി.. മോളെ ആൻസി ” ജോപ്പൻ വിളിച്ചു.
അവൾ തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.
ജോപ്പൻ കഞ്ഞി അവിടെ വെച്ച് കട്ടിലിൽ ഇരുന്നു. എന്നിട്ട് പറഞ്ഞു
“മോളെ ആൻസി . മോള് ഒന്നും കഴിച്ചില്ലല്ലോ ഇന്ന് . ഈ കഞ്ഞി എങ്കിലും എടുത്തു കുടിക്ക് അന്നമോൾക്ക് എന്തേലും കൊടുത്തു കുറച്ചു സമയം ഉറങ്ങാൻ നോക്ക്.. പോകേണ്ടവർ പോയി നമുക്ക് എന്ത് ചെയ്യാൻപറ്റും മോളെ.….. അന്നമോളെ കുറച്ചു ഓർത്തെങ്കിലും മോള് ഈ കഞ്ഞി കുടിക്ക്.”
ആൻസി ജോപ്പനെ ഒന്ന് നോക്കി ദേഷ്യത്തോടെ മുഖം തിരിച്ചുകളഞ്ഞു…

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.