“അപ്പനറിയാം മോൾക്ക് അപ്പനോട് വെറുപ്പാണെന്ന്.. അപ്പനെന്ത് ചെയ്തിട്ടാ മോള് ഇങ്ങനെ അപ്പനോട് പെരുമാറുന്നത് എന്ന് അപ്പനറിയില്ല. അപ്പനറിഞ്ഞോ അറിയാതെയോ മോളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ അപ്പൻ മോളോട് ക്ഷമ ചോദിക്കാം..
മോൾക്ക് അറിയോ അപ്പന്റെ കാര്യം?
അപ്പൻ വളർന്നത് ഒരു അനാഥാലയത്തിൽ ആണ്. ജനിച്ചത് എവിടെ ആണെന്നോ അപ്പനും അമ്മയും ആരാണെന്നോ ഒന്നും അപ്പന് അറിയില്ല. ഒന്ന് വിളിച്ചു കരയാൻ കർത്താവല്ലാതെ ആരും അപ്പന് കൂട്ടുണ്ടായിരുന്നില്ല.
അനാഥാലയത്തിലെ അടുക്കളയിൽ പണിയെടുത്തു തുടങ്ങിയ ജീവിതം ആണ്. അന്ന് മുതൽ കഷ്ടപ്പാട് മാത്രമേ അപ്പൻ അനുഭവിച്ചിട്ടുളൂ..
പള്ളിവകയുള്ള പള്ളിക്കൂടത്തിൽ ആണ് അപ്പൻ പഠിച്ചത്… പള്ളികൂടം വിട്ട് കഴിഞ്ഞാൽ പള്ളിയിലെയും അനാഥാലയത്തിലേയും എല്ലാ ജോലികളും ചെയ്യാൻ അപ്പൻ കൂടും.
അങ്ങനെ അവിടെ നിന്ന് പഠിച്ചതാ പാചകം. പിന്നെ അപ്പന് പത്തൊമ്പതോ ഇരുപതോ വയസുള്ളപ്പോൾ. അപ്പൻ ഒരു ജോലി തേടി ഇറങ്ങിയതാ.
എവിടെയും കിട്ടിയില്ല പൈപ്പ് വെള്ളം കുടിച്ചും പട്ടിണി കിടന്നും തളർന്ന അപ്പൻ അന്ന് ആ ഹോട്ടലിൽ എത്തിയത് കൊണ്ട് അപ്പൻ ഇന്നും ജീവനോടെ ഉള്ളത് അല്ലെങ്കിൽ അപ്പൻ അന്നേ. ”
ജോപ്പന്റെ കണ്ണ് നിറഞ്ഞു .
ജോപ്പന്റെ കഥ.
“സാർ വിശന്നിട്ട് വയ്യ ഭക്ഷണം കഴിച്ചിട്ട് കുറേ ദിവസം ആയി …. സാർ പറയുന്ന പണി എന്തായാലും ചെയ്‌തോളാം.. ” ഹോട്ടലിൽ എത്തിയ ജോപ്പൻ പറഞ്ഞു..
മേശക്ക് അരികിൽ ഇരുന്ന മുതലാളി അലക്സ് നോക്കി.. കണ്ടാൽ അറിയാം.. നല്ല വെള്ളം ആണ്. അയാൾ ചോദിച്ചു.

സൂപ്പർ…… കിടു സ്റ്റോറി….. 🔥🔥🥰🥰
😍😍😍😍
സൂപ്പർ സ്റ്റോറി…
ഒരു വെറൈറ്റി സ്റ്റോറി….
നല്ല എഴുത്തും,എഴുതിനൊത്ത ഒഴുക്കും….
തുടരൂ….
അടിപൊളി 💕💕💕💕
കഴിഞ്ഞ സ്റ്റോറിയുടെ ബാക്കി 1st para.. മായയുടെയും മീരയുടെയും അതിനാണ് വൈറ്റിംഗ്. പ്ലീസ്.