” നമ്മളെ കാണാതെ മാറി നിൽക്കുന്നതിന്റെ വല്ല പ്രശ്നവും ഉണ്ടോ..?? ”
ആൽബി സ്റ്റെല്ലയുടെ അരക്കെട്ടിൽ കൂടി കൈ ചുറ്റി, അവളെ കുറച്ചു കൂടി അടുത്തേക്ക് ചേർത്തു,
” അത് കുറച്ചു കഴിഞ്ഞ് വിളിക്കുമ്പോൾ അറിയാം…”
ഒരു ചിരിയോടെ അവൾ ആൽബിയുടെ നെഞ്ചിലേക്ക് ചാരി കിടന്നു,
കൂറച്ചു നേരം അങ്ങനെ തന്നെ ഇരുന്ന ശേഷം സ്റ്റെല്ല പതിയ തല ഉയർത്തി അവന്റെ നെറ്റിയിലേക്ക് ചുംബിച്ചു,
” ശരി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..”. ആൽബിയുടെ കവിളിലേക്ക് ഒന്ന് കൂടി ചുംബിച്ച ശേഷം, അവന്റെ കഴുത്തിൽ കിടന്ന ടർക്കിയുമെടുത്ത് പെണ്ണ് നേരെ ബാത്ത്റൂമിലേക്ക് കയറി.
സമയം പതിയ മുന്നോട്ട് ഓടി കൊണ്ടിരുന്നു, ബ്രേക്ക് ഫാസ്റ്റിന്റെ സമയം ആയതും ആൽബിനും സ്റ്റെല്ലയും റെസ്റ്റോറന്റിലേക്ക് പോയിരുന്നു,
ശിവ ആദ്യമേ പറഞ്ഞ പ്രകാരം കുറച്ച് ലേറ്റ് ആയിട്ടാണ് ഭക്ഷണം കഴിക്കാൻ എത്തിയിട്ടുണ്ടായിരുന്നത്,
റസ്റ്റോറന്റിന്റെ ഏതു ഭാഗത്ത് ഉണ്ടാകും എന്നത് നേരത്തെ തന്നെ അവർ മെസ്സേജ് അയച്ച് അറിയിച്ചിട്ടുണ്ടായിരുന്നു,
ഒരു ത്രീ ഫോർത്തും ബനിയനും കഴുത്തിൽ ഹെഡ് ഫോണും ചുറ്റി വളരെ കാഷ്വൽ ആയി ശിവ റസ്റ്റോറന്റിലേക്ക് വന്ന് കയറുമ്പോൾ , ഒരു സൈഡിൽ ആയി ആൽബിയും സ്റ്റെല്ലയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു,
ആൽബി കൈ ഉയർത്തി കാണിച്ചതും ശിവ അവരുടെ അടുത്തേക്ക് നടന്ന് അടുത്തു,
” ഗുഡ് മോർണിംഗ് ശിവാ…”
” വെരി മോർണിംഗ് ഗയ്സ്…”
രണ്ട് പേരെയും ഒരുമിച്ച് വിഷ് ചെയ്ത ശേഷം ആൽബിന് ഓപ്പോസിറ്റ് ആയിരിക്കുന്ന, സ്റ്റെല്ലയുടെ വലതുവശത്തെ സീറ്റിലാണ് ശിവ കയറിയിരുന്നത്,
” നിങ്ങൾ കഴിച്ചു കഴിഞ്ഞായിരുന്നൊ..?? ” രണ്ടുപേരും ഏകദേശം ഫിനിഷ് ചെയ്തുവെന്ന് ശിവയ്ക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ