‘ എന്താണ് സംഭവിക്കുന്നത്….’
എന്ന് ഒരു നിമിഷം ആർക്കും മനസ്സിലായില്ല, അപ്പോഴേക്കും റെഡ് കളർ പജെറോയുടെ ഡോർ തുറന്നു ഒരാൾ പുറത്തേക്കിറങ്ങി,
അയാൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു,
ശിവയോ ആൽബിനോ ആ മുഖത്തെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല, പക്ഷേ വീണു കിടക്കുന്ന ഒന്നാമൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു….!!
” പട്ടി പൊലയാടി….. നീയോ…?? ”
ഒന്നാമൻ ചുണ്ടിൽ കൂടി ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കൊണ്ട് പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു,
അതിനോടകം മുന്നോട്ട് നടന്ന് വന്ന 25 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, വീണു കിടന്നിരുന്ന പിസ്റ്റൾ കൈയിലേക്ക് എടുത്തു,
” നീ എന്ത് കരുതി എപ്പോഴും ഭാഗ്യം നിന്റെ കൂടെ മാത്രമായിരിക്കും എന്നോ…??”
അപ്പോഴും അതാരാണെന്ന് ശിവയ്ക്കും ആൽബിനും മനസ്സിലായിട്ടുണ്ടായിരുന്നില്ല,
പയ്യൻ പിസ്റ്റൾ ലോഡ് ചെയ്തു ഒന്നാമന്റെ നെഞ്ചിന് നേരെ പിടിച്ചു,
” നിന്നോട് ഞാൻ കരഞ്ഞു പറഞ്ഞതല്ലേ എന്റെ ഭാര്യയെ എനിക്ക് ജീവനോടെ വേണമെന്ന്, എന്ത് തെറ്റാണ് അവൾ നിന്നോട് ഒക്കെ ചെയ്തത് എന്നിട്ടും കൊന്നുകളഞ്ഞു..”
അവന്റെ ആക്രോശത്തിൽ നിന്നും ആ പയ്യൻ ആരാണെന്ന് ശിവയ്ക്ക് ഏകദേശം മനസ്സിലായിരുന്നു,
” ഞാൻ പറയുന്നത് കേൾക്ക് നിനക്ക് എത്ര പണം വേണമെങ്കിലും ഞാൻ തരാം ആ തോക്ക് എന്റെ കയ്യിലേക്ക് താ.., ഇവരെ എനിക്ക് രക്ഷപ്പെടാൻ അനുവദിക്കാൻ പറ്റില്ല എത്ര പണം വേണമെങ്കിലും ഞാൻ തരാം…”
ഒന്നാമൻ അവനു നേരെ കൈകൾ നീട്ടിയതും അവന്റെ നെഞ്ചിന് നടുവിലേക്ക് ആയിരുന്നു ആ പയ്യന്റെ ചവിട്ട്…!!
” എന്റെ ജീവനായിരുന്നു എന്റെ പെണ്ണ്.. അവളെ കൊന്ന് കെട്ടി തൂക്കിയിട്ട് ഇപ്പോൾ പണം തരാം എന്നല്ലേ, തെരുവ് പട്ടിയുടെ പൂറ്റിൽ ഉണ്ടായവനെ…..”
അവന്റെ ആക്രോശത്തിൽ നിന്നും ശിവയ്ക്ക് കാര്യങ്ങൾ പൂർണമായി മനസ്സിലായിരുന്നു..!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ