ശിവയെയൊ ആൽബിനെയോ ആ പയ്യൻ ശ്രദ്ധിക്കുന്നതെ ഉണ്ടായിരുന്നില്ല,
അവൻ ഒന്നാമന്റെ നേരെ വന്ന് അവന്റെ തലയ്ക്കു നേരെ പിസ്റ്റൾ പിടിച്ചു,
” നീ പരലോകത്തിൽ ചെല്ലുമ്പോൾ എന്റെ ഭാര്യയോട് പറയണം നിന്റെ ജീവൻ എടുത്തത് അവളുടെ ഭർത്താവാണെന്ന്….”
അടുത്ത നിമിഷം ചെവി പൊട്ടുന്ന ഉച്ചത്തിൽ മൂന്നു തവണ വെടി ഒച്ച മുഴങ്ങിയിരുന്നു….!!!
സാം ബ്രോദെർസ് ഒന്നാമൻ എന്ന നൈജീരിയൻ ഗ്യാങ്സ്റ്റർ പുറകോട്ട് മലർന്നു വീണു,
നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അവന്റെ കണ്ണടഞ്ഞിരുന്നു,
പയ്യൻ കിതച്ചുകൊണ്ട് ശ്വാസം ഉച്ചത്തിൽ വലിച്ചുവിട്ട ശേഷം ശിവയുടെ നേരെ തിരിഞ്ഞു,
” ഞങ്ങൾ തമ്മിൽ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. അതിലേക്ക് നിങ്ങളെ കുടി വലിച്ചിട്ടതിനു എന്നോട് ക്ഷമിക്കണം…”
ശിവാ ഒന്നു മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി,
“നിങ്ങൾ ശിവാനന്ദ് ചന്ദ്രഗൗഡ അല്ലേ…??”
അവന്റെ ചോദ്യത്തിന് ശിവ അതെ എന്ന് തലയാട്ടി,
” മെലാക്കയിൽ വന്നിറങ്ങിയത് മുതൽ നിങ്ങളുടെ കൂടെ ഒരു നിഴൽ പോലെ ഞാനും ഉണ്ടായിരുന്നു, നിങ്ങളോട് ഇവർക്ക് നേരത്തെ ദേഷ്യം ഉണ്ടായിരുന്നത് കൊണ്ട് എപ്പോഴെങ്കിലും ഇവർ നിങ്ങളെ തേടി വരും എന്ന് കരുതി ഞാൻ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു… ഒരുപാട് നോക്കി ഇരുന്നെങ്കിലും അവർ അപ്പോഴും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ലാ, ഒടുവിൽ എനിക്ക് തന്നെ അവരെ വിളിച്ച് അറിയിക്കേണ്ടി വന്നു…”
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ പതിയെ കാതോർത്തു,
ദൂരെ നിന്നും റോയൽ മലേഷ്യൻ പോലീസിന്റെ വാഹനം സൈറൻ മുഴക്കി വരുന്നത് അവന് കേൾക്കാൻ പറ്റിയിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ