” പ്രശ്നങ്ങളെല്ലാം ഏകദേശം തീർന്നിട്ടുണ്ട് ഞങ്ങൾ ഇന്ന് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കും, ഇല്ലാ കുഴപ്പങ്ങളൊന്നുമില്ല… എല്ലാവരും ഒക്കെയാണ് പാപ്പാ….”
അപ്പുറത്തെ പാപ്പന്റെ ശബ്ദം,
” അറിയാം പാപ്പാ, വിളിച്ച് അറിയിക്കാൻ ഒരു അവസരം കിട്ടിയില്ല ആൽബിൻ , എന്റെ കൂടെ തന്നെയുണ്ട് ശരി ഞങ്ങൾ ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറും….”
അതും പറഞ്ഞ് സ്റ്റെല്ല ഫോൺ കട്ടാക്കി കയ്യിൽ പിടിച്ച ശേഷം കുറച്ചുനേരം ആൽബിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,
” എല്ലാവരും ടെൻഷനിലായിരുന്നു ആൽബി..”
” അറിയാം ഇതൊന്നും നമ്മൾ നേരത്തെ പ്രതീക്ഷിച്ച കാര്യങ്ങൾ അല്ലല്ലോ…”
” ഫ്ലൈറ്റ് ടിക്കറ്റ് എല്ലാം റെഡിയല്ലേ..?? ”
” എല്ലാം ഓക്കെയാണ് ഇന്ന് രാത്രി തന്നെ നമ്മൾ തിരിച്ചു പോകും….”
” സംഭവിച്ചതൊന്നും എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലാ…”
സ്റ്റെല്ലാ തല കുനിച്ച് ബെഡിലേക്ക് കൈകൾ കെട്ടി ഇരുന്നു,
” നീ ഇപ്പോൾ ഒക്കെയല്ലേ…പെണ്ണേ..?? ”
“യെസ്, എല്ലാം ശരിയായി വരുന്നു…”
” ശരി ഞാൻ ഒന്ന് ശിവയുടെ റൂം വരെ പോയിട്ട് വരാം…”
അതും പറഞ്ഞ് ആൽബി പുറത്തേക്കിറങ്ങി പോയതും സ്റ്റെല്ലാ ബെഡ്ഢിലേക്ക് തന്നെ കിടന്നു പുതപ്പ് എടുത്തു മുകളിലേക്ക് വിരിച്ചു.
ആൽബി ശിവയുടെ റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ സ്വാമിയും ഉണ്ടായിരുന്നു, അവൻ പതിയെ കടന്നു ചെന്ന് ഒരു സോഫയിൽ ആയി ഇരുപ്പുറപ്പിച്ചു,
” ഭഗത്തിന്റെ കാര്യം എന്തായി..?? ”
” അവൻ ഐ സി യൂവിൽ തന്നെയാണ് പക്ഷേ ക്രിട്ടിക്കൽ സ്റ്റേജ് പാസ് ചെയ്തു, മൂന്ന് ബുള്ളറ്റ് ആണ് ശരീരത്തിൽ നിന്നും എടുത്തത്..”
സ്വാമി ആണ് മറുപടി പറഞ്ഞത്,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ