” സ്റ്റെല്ലാ പൂര്‍ണ്ണമായും ഒക്കെ ആയില്ലേ…?? ”
ശിവയുടെ ചോദ്യം,
” ഹെൽത്ത് ഒക്കെയാണ് മൈൻഡ് കൂടി ഒന്ന് റെഡി ആയാൽ കുഴപ്പമില്ല, ഞങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെയല്ലേ ശിവാ…?? ”
” എല്ലാം റെഡിയാണ് ആൽബിൻ ഇന്ന് രാത്രി തന്നെ നിങ്ങൾ യാത്ര തിരിച്ചോളൂ..”
സ്വാമിയാണ് ആൽബിന്റെ ചോദ്യത്തിന് മറുപടി നൽകിയത്,
” സ്വാമി പോലീസ് കേസ് എന്തെങ്കിലും…?? ”
” അതൊക്കെ ഞങ്ങൾ നോക്കിക്കോളാം ആൽബിൻ കുറച്ചു പ്രശ്നങ്ങൾ തന്നെയാണ് പക്ഷേ ബാക്കി നോക്കിയല്ലേ പറ്റൂ…”
ശിവ അപ്പോഴും ഒന്നും മിണ്ടാതെ ബെഡ്ഢിൽ തന്നെ ഇരിക്കുകയായിരുന്നു,
” ശരി ശിവ ഞങ്ങൾ റൂമിൽ കാണും രാത്രി കാണാം…”
അതും പറഞ്ഞ് ആൽബിൻ പതിയെ പുറത്തേക്കിറങ്ങി നടന്നു, ഡോറിന് അടുത്ത് എത്തിയതും ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നിന്നു,
” സ്വാമി സിഗരറ്റ് ഉണ്ടോ…?? ”
സ്വാമി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ആൽബിയുടെ നേരെ നീട്ടി,
അവൻ അതിൽ നിന്നും ഒരെണ്ണം എടുത്തു കത്തിച്ച ശേഷം സ്വാമിക്ക് പാക്കറ്റ് തിരികെ നൽകി,
ആൽബിൻ സിഗരറ്റും പുകച്ചുകൊണ്ട് കോട്ടേജിന് വെളിയിലേക്ക് ഇറങ്ങി,
‘എത്ര പെട്ടെന്നാണ് ഓരോ സാഹചര്യങ്ങൾ മാറിമറിയുന്നത് കഴിഞ്ഞ പോയതെല്ലാം സ്വപ്നം പോലെ കരുതി മറക്കുക തന്നെ..’
അവൻ ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചു, തോക്കുമായി കാവൽ നിൽക്കുന്ന ഏകദെശം ഇരുപതോളം ചെറുപ്പക്കാർ,
ആ പ്രശ്നത്തിനുശേഷം റിസോർട്ടിൽ 24 മണിക്കൂറും സെക്യൂരിറ്റി ഗാർഡ്സ് ഉണ്ട്,
ഇപ്പോൾ ഗസ്റ്റിനെ ഒന്നും എടുക്കുന്നില്ല… ഉള്ളതെല്ലാം ശിവയുടെ ആൾക്കാർ മാത്രമാണ്,
ആൽബിൻ സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു…!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ