വൈകുന്നേരത്തെ ഒരു മയക്കത്തിനുശേഷം അവർ കണ്ണ് തുറക്കുമ്പോൾ രാത്രി ഏകദേശം എട്ടു മണിയായിരുന്നു,
ശിവ പറഞ്ഞ പ്രകാരം ഇന്ന് രാത്രി 12:30 AM ആണ് ഇവിടെ നിന്നുള്ള ഫ്ലൈറ്റ്,
ഫോൺ എടുത്തു നോക്കുമ്പോൾ അതിൽ ശിവയുടെ രണ്ടു മിസ്കോൾ വന്നു കിടപ്പുണ്ടായിരുന്നു,
ആൽബിൻ തിരിച്ചു വിളിച്ചതും അപ്പുറത്ത് കോൾ എടുത്തത് സ്വാമിയാണ്,
” ഉറങ്ങിപ്പോയോ ആൽബിൻ..?? ”
” ആ സ്വാമി നല്ല ക്ഷീണം ഉണ്ടായിരുന്നു..”
” ശരി റസ്റ്റോറന്റിലേക്ക് വാ ഞങ്ങൾ എല്ലാവരും ഇവിടെത്തന്നെയുണ്ട്…”
” ശരി സ്വാമി…”
കോൾ കട്ട് ചെയ്ത ശേഷം ആൽബിൻ തിരിഞ്ഞുനോക്കിയതും സ്റ്റെല്ല എഴുന്നേറ്റു കണ്ണും തിരുമ്മി നിൽക്കുകയായിരുന്നു,
” എന്തെങ്കിലും കഴിക്കേണ്ട പെണ്ണേ…?? ”
“ആം ഞാൻ ഒന്ന് റെഡിയാവട്ടെ…”
അതും പറഞ്ഞ് സ്റ്റെല്ല ഡ്രസ്സ് മാറാൻ തുടങ്ങിയിരുന്നു,
ഏകദേശം 10 മിനിറ്റിൽ തന്നെ അവർ റെഡിയായി പുറത്തേക്ക് ഇറങ്ങി.
റസ്റ്റോറന്റിലേക്ക് വന്ന് കയറുമ്പോൾ അവിടെ സ്വാമിയും ശിവയും റിസോർട്ടിന്റെ മാനേജറും ഒരു ടേബിളിലായിരിക്കുന്നുണ്ടായിരുന്നു,
അവരെ കണ്ടതും സ്വാമി കൈനീട്ടി അടുത്തേക്ക് വിളിച്ചു,
” നമുക്കെല്ലാവർക്കും ഒരുമിച്ചു ഡിന്നർ കഴിച്ചു പിരിയാം…”
അവർക്കൊപ്പം തന്നെ കസേര വലിച്ചിട്ട് ആൽബിനും സ്റ്റെല്ലയും ഇരിപ്പുറപ്പിച്ചു,
സ്റ്റെല്ല അപ്പോഴും ശിവയുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല,
സ്വാമി പല കാര്യങ്ങളും സംസാരിച്ചു, ചില പോസിറ്റീവ് വൈബ് ഉള്ള വിശേഷങ്ങൾ പങ്കുവെച്ച് അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു,
മലേഷ്യയിലെ അതിപ്രധാനമായ ഒരു വിഭവമാണ് അവർക്കായി സ്വാമി ഒരുക്കിയത്,
ഏകദേശം അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിച്ച് പിരിയാൻ നേരം ‘ 10 മണിക്ക് തന്നെ ഇവിടെ നിന്നും ഇറങ്ങണമെന്ന് സ്വാമി ആൽബിനോടും സ്റ്റെല്ലയോടും ‘
മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു,
പോകാൻ സമയവും സ്റ്റെല്ലാ ശിവയോട് മിണ്ടിയിട്ടുണ്ടായിരുന്നില്ല,
അവർക്കുള്ളിൽ നിലനിൽക്കുന്ന ചെറിയ വിദൂരത ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ