റൂമിൽ വന്ന് കയറിയപ്പോൾ സ്റ്റെല്ല നേരെ ബെഡ്ഢിലേക്ക് കയറി കിടന്നു,
” എന്താ ശിവയോട് മിണ്ടാത്തത്..?? ”
” ഒന്നുമില്ല ആൽബി..”
” പെണ്ണേ സംഭവിച്ചതൊന്നും അവന്റെ ഭാഗത്തു നിന്നും വന്ന മിസ്റ്റേക്ക് അല്ല, ഒരു തരത്തിൽ ഇതെല്ലാം നമുക്ക് വിധിച്ചതായിരുന്നു എങ്കിലും നമ്മളെ രക്ഷപ്പെടുത്താൻ ശിവാ പറ്റുന്നത് എല്ലാം ചെയ്തില്ലേ..?? പോകുന്നതിനു മുമ്പ് എല്ലാം ഒന്ന് പറഞ്ഞു തീർത്തേക്ക്..”
” എനിക്ക് അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ആൽബി…”
സ്റ്റെല്ലയുടെ മറുപടി കിട്ടിയതും ആൽബിൻ പതിയെ നടന്നു വന്ന് സ്റ്റെല്ലയുടെ അരികിലായിരുന്നു,
” ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? ”
അവന്റെ ചോദ്യത്തിന് എന്താണ് എന്ന മട്ടിൽ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി,
” നിന്റെ ബാഗിൽ നിന്നും അന്ന് കഞ്ചാവ് കിട്ടിയ കേസിൽ ശിവക്ക് പങ്കുണ്ട് അല്ലേ…?? ” അവന്റെ ചോദ്യത്തിന് സ്റ്റെല്ല ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
” ആൽബിൻ ചിലതെല്ലാം ഞാൻ നിന്നിൽ നിന്നും മറച്ചുവെച്ചു എന്നെക്കൊണ്ട് തന്നെ എല്ലാം സോൾവ് ചെയ്യാം എന്നും ഒരു പ്രശ്നത്തിലേക്ക് പോകണ്ട എന്നും ഞാൻ കരുതി, അതിനുള്ളത് ഞാൻ അനുഭവിച്ചു, എപ്പോഴെങ്കിലും നിന്നോട് ഇതെല്ലാം തുറന്നു സംസാരിക്കണമെന്ന് ഞാൻ കരുതിയിരുന്നു സോറി ആൽബി….”
സ്റ്റെല്ലാ പതിയെ കൈ നീട്ടി ആൽബിയുടെ കൈയിലേക്ക് തൊട്ടു,
കുറച്ച് സമയം അവർക്കിടയിൽ കനത്ത നിശബ്ദതളം കെട്ടി നിന്നു….!!
” പെണ്ണെ, ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഇത് നമുക്ക് ഒരു പഴയ ജീവിതം മാത്രമാണ്, ആവശ്യത്തിൽ കൂടുതൽ ശിവ അനുഭവിച്ചിട്ടുണ്ട് ഭഗത്ത് ഇപ്പോഴും ജീവ മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു, ഇതിൽ കൂടുതൽ ഒന്നും അവൻ അർഹിക്കുന്നില്ല…. ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ…?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ