” എന്താ ശിവാ…?? ”
” ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞിരുന്നു, എന്നെങ്കിലും നിന്റെ ശരീരത്തിൽ അവർ കൈ വെച്ചാൽ അവരിൽ ഒരാൾ പോലും ജീവനോടെ ഉണ്ടാവില്ല എന്ന്…”
ശിവ പറഞ്ഞു നിർത്തിയതും അവൾ സംശയത്തോടെ ശിവയുടെ മുഖത്തേക്ക് നോക്കി,
” അതെ ഇന്ന് അവരിൽ ഒരാൾ പോലും ജീവനോടെയില്ലാ… ഞാൻ പറഞ്ഞിരുന്നു നിന്നെ സംരക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകുമെന്ന്…”
അവർ പതിയെ മുന്നോട്ട് നടക്കുമ്പോൾ റിസോർട്ടിന്റെ ബാക്ക് ഗേറ്റ് എത്തിയിരുന്നു,
അതിനുശേഷം കുറച്ച് ഭാഗം കാടാണ് അവിടെയാകെ ഇരുട്ട് തങ്ങിനിൽക്കുന്നു..
സ്റ്റെല്ല പതിയെ നിന്നു, ഒരുപക്ഷേ മുന്നിലെ ഇരുട്ട് കണ്ടപ്പോൾ അവൾക്ക് ഭയം തോന്നിയിരിക്കാം…!!
” ഇവിടെ നിന്നും പോയാൽ ഇനി നമ്മൾ തമ്മിൽ കാണുമോ..??”
ശിവയുടെ ചോദ്യത്തിന് സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ലാ എങ്കിലും അവളുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു….!!
” ഇനി എന്നെങ്കിലും ഒരിക്കൽ ഞാൻ നിന്നെ കാണുമോ പെണ്ണേ…?? ”
” എനിക്കറിയില്ല ശിവാ, പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, എന്റെ ജീവിതത്തിലെ ഈ ഭാഗം ഇവിടെ ഒഴിവാക്കി ഞാൻ പോവുകയാണ്…”
അവൾ പറഞ്ഞു നിർത്തിയതും ശിവയുടെ മുഖഭാവം പറ്റെ മാറിയിരുന്നു,
കുറച്ച് സമയം അവർക്കിടയിൽ വല്ലാത്ത നിശബ്ദതളം കിട്ടി നിന്നു, നടത്തം മതിയാക്കി രണ്ട് പേരും ബാക്ക് ഗെറ്റിനു മുന്നിലായി നിന്നു.
“ഇതിന് മുന്നോട്ട് ഇരുട്ടാണ് അവിടെ കാടുകളും നമുക്ക് തിരിച്ചു പോകാം..?? ”
ശിവാ അവളെ വിളിച്ചെങ്കിലും സ്റ്റെല്ലാ അവിടെ നിന്നും അനങ്ങിയില്ല,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ