” പാപ്പൻ എന്തിയേ..??”
ആൽബിൻ പെട്ടെന്ന് തന്നെ വിഷയം മാറ്റി വിട്ടു,
” പുള്ളി മുറ്റത്ത് നിൽപ്പുണ്ട്, ഇവിടെ ഏതാണ്ട് കച്ചവടക്കാർ വന്നിട്ടുണ്ട് അവരോട് വിലപേശി കൊണ്ടിരിക്കുകയാണ്, ചുമ്മാതാന്നെ പുള്ളി അവസാനം ഒന്നും വാങ്ങത്തില്ല…”
ആന്റിയുടെ വർത്തമാനം കേട്ട് അവർക്ക് രണ്ടു പേർക്കും ചിരി വരുന്നുണ്ടായിരുന്നു,
കുറച്ച് സമയം കൂടി ആന്റിയോടും അന്ന മോളോടും വർത്തമാനം പറഞ്ഞതിനുശേഷം ഫോൺ കട്ട് ചെയ്തതും സ്റ്റെല്ല ആൽബിന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു,
“എനിക്ക് മോളെ മിസ്സ് ചെയ്യുന്നുണ്ട് ആൽബി..”
” പോട്ടെടി ഇന്ന് ഒരു ദിവസം കൂടിയല്ലേ ഉള്ളൂ പിന്നെ നമ്മൾ അവളുടെ അടുത്തേക്ക് തന്നെയല്ലേ ചെല്ലുന്നത്..”
ആൽബിൻ പെണ്ണിന്റെ മുടിയിൽ കൂടി തഴുകി കൊണ്ടിരുന്നു, സ്റ്റെല്ല കുറച്ചു സമയം കൂടി അങ്ങനെ തന്നെ കിടന്നു,
പെട്ടെന്ന് ആൽബിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി , ഓഫീസിൽ നിന്നും ബോസ്സ് ആണ് വിളിക്കുന്നത്, കോൾ എടുക്കുന്നതിനു മുൻപ് ആൽബി സംശയത്തോടെ ഒരു നിമിഷം സ്റ്റെല്ലയെ നോക്കി പിന്നെ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു,
” ഹലോ സാർ..?? ”
” ഹലോ ആൽബിൻ ട്രിപ്പ് ഒക്കേ എങ്ങനെ പോകുന്നു..??
” ഇറ്റ് ഈസ് ഫൈൻ സർ, ഗോയിങ് ഗുഡ്..”
“ഓഹ് ഗുഡ്, തനിക്ക് ഇപ്പോൾ സംസാരിക്കാൻ ഫ്രീ ആണോ…?? ”
” തീർച്ചയായും സർ പറഞ്ഞോളൂ..”
അപ്പുറത്ത് എന്താണ് പറയാൻ ഉള്ളതെന്ന ആകാംക്ഷയിൽ, സ്റ്റെല്ലക്കും കൂടി കേൾക്കാൻ പാകത്തിന് അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു,
” ഞാൻ ഒരു കാര്യം പറയാനാണ് ഇപ്പോൾ വിളിച്ചത്…?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ