ഏകദേശം 10:00 മണി ആയപ്പോൾ തന്നെ ആൽബിനും സ്റ്റെല്ലയും ഒരുക്കമെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു,
അവർ ബാഗുമായി റിസോർട്ടിന് വെളിയിലേക്ക് എത്തിയതും ശിവയും സ്വാമിയും അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
നിരന്നു കിടക്കുന്ന നാല് ഫോർച്യൂണർ കാറുകൾ അതിന് ഒത്ത നടുക്കായി ഒരു ലാൻഡ് ക്രൂയിസർ,
” ശിവാ നീ വരണ്ട ഞാൻ ഇവരെ കൊണ്ടാക്കിയിട്ട് വരാം….”
” ശരി സ്വാമി….”
സ്വാമിയുടെ നിർദ്ദേശപ്രകാരം ശിവ പുറകോട്ട് മാറി നിന്നു,
ആൽബിൻ വാഹനത്തിൽ കയറിയതിനു പുറകെ ഉള്ളിലേക്ക് കയറുന്നതിന് മുമ്പ് സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,
പിന്നെ പതിയെ പുറകോട്ട് വന്ന് അവൾ ശിവയെ കെട്ടിപ്പിടിച്ചു,
” ഞാൻ പോട്ടെടാ…..”
അതിനു മറുപടിയായി എല്ലാരുടെയും മുന്നിൽ നിന്നുകൊണ്ട് തന്നെ ശിവാ അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു…!!
ശിവയുടെ കൂടെയുള്ള ആളുകൾ പോലും അത്ഭുതപ്പെട്ടു പോയിരുന്നു എങ്കിലും ആൽബിൻ അങ്ങോട്ട് ശ്രദ്ധിക്കുന്നു പോലുമുണ്ടായിരുന്നില്ലാ,
സ്റ്റെല്ലാ തിരികെ വന്ന് ലാൻ ക്രൂയിസറിലേക്ക് കയറിയതും നാല് ഫോർച്യൂണർ കാറുകളുടെ അകബടിയോടെ ആ വാഹന വ്യൂഹം ഗേറ്റ് കടന്നു പുറത്തേക്ക് പോയി….!!
ബാംഗ്ലൂരിൽ ഫ്ലൈറ്റ് ഇറങ്ങിയതിനു ശേഷം ടാക്സി പിടിച്ചാണ് ആൽബിനും സ്റ്റെല്ലയും പാപ്പന്റെ വീട്ടിലേക്ക് പോയിക്കൊണ്ടിരുന്നത്,
കെമ്പ ഗൗഡാ എയർപോർട്ടിൽ നിന്നും മടിവാളയിലേക്ക് ടാക്സി ഓടിക്കൊണ്ടിരിക്കുമ്പോൾ വിൻഡോ ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു സ്റ്റെല്ലാ..
മറു സൈഡിൽ ആൽബിനും പുറം കാഴ്ച്ചകൾ നോക്കിയിരുന്നു,
രണ്ടുപേരുടെ മനസ്സിൽ കൂടി ഒരുപാട് ചിന്തകൾ കടന്നുപോയിക്കൊണ്ടിരുന്നു,
ജീവിതത്തിലെ വലിയൊരു സമയം തന്നെയാണ് ഇപ്പോൾ കടന്നുപോയത്…..!!
പാപ്പന്റെ അടുത്തെത്തി അന്നമോളെ കൂട്ടിയപ്പോഴേക്കും കുഞ്ഞ് വല്ലാതെ കിടന്നു കരയാൻ തുടങ്ങിയിരുന്നു,
നാലഞ്ചു ദിവസത്തോളം അമ്മയെയും പപ്പയെയും കാണാതെ മാറി നിന്നതിന്റെ വിഷമം കുഞ്ഞിന്റെ മുഖത്ത് വ്യക്തമായി പ്രകടമായിരുന്നു,
” ആൽബി നിങ്ങൾ നാട്ടിൽ പോകുന്നില്ലേ…?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ