” ഈ വെള്ളിയാഴ്ച വൈകുന്നേരം ഞങ്ങൾ നാട്ടിലേക്ക് പോകും പാപ്പാ, പിന്നെ ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ യുഎസിലേക്ക് പോകാനുള്ള പേപ്പർ എല്ലാം ഏകദേശം റെഡിയാണ്, അതുകൊണ്ട് അങ്ങോട്ടേക്ക് പോകാനുള്ള സമയമാകുമ്പോൾ മാത്രമേ ഇനി ബാംഗ്ലൂരിലേക്ക് ഉള്ളൂ….”
” ശരിയെടാ ആൽബി…”
പാപ്പൻ മുന്നോട്ടുവന്നു ആൽബിയെ കെട്ടിപ്പിടിച്ചു,
ഇലക്ട്രോണിക്സിറ്റിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ വല്ലാത്ത ഒരുതരം സേഫ് സോൺ ഫീൽ ആയിരുന്നു അവരെ തേടിയെത്തിയത്,
ആൽബിനും സ്റ്റെല്ലയും കുഞ്ഞും അടങ്ങുന്ന കൊച്ചു കുടുംബം അന്ന് ഒരുപാട് സന്തോഷത്തിലായിരുന്നു,
യാത്ര ക്ഷീണം മാറ്റാൻ ഒന്ന് ഉറങ്ങി എഴുന്നേറ്റതിനുശേഷം ആൽബി ബോസിനെ വിളിച്ചിട്ടുണ്ടായിരുന്നു,
‘പേപ്പേഴ്സ് എല്ലാം റെഡിയായിരിക്കുന്നു കൃത്യം ഒരാഴ്ചക്കുള്ളിൽ തന്നെ യുഎസിലേക്ക് പറക്കണം ‘
സ്റ്റെല്ല സ്പോട്ട് റെസിഗ്നെഷൻ ഇടാമെന്ന് രണ്ടുപേരും നേരത്തെ തീരുമാനിച്ചിരുന്നു,
വെള്ളിയാഴ്ച രാവിലെ ആൽബി എഴുനേറ്റ് വന്നപ്പോഴേക്കും സ്റ്റെല്ലാ പോയിരുന്നു,
ഇന്ന് സ്റ്റെല്ലയുടെ ഓഫീസിലെ അവസാനത്തെ ദിവസമാണ്, എല്ലാവരെയും കണ്ട് സംസാരിച്ച് വൈകുന്നേരം ആകുമ്പോഴേക്കും അവൾ വരും,
ഇന്ന് വൈകുന്നേരം തന്നെ ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്,
ഒരാഴ്ച അവിടെ കുടുംബത്തിനൊപ്പം അതിനുശേഷം എന്നെന്നേക്കുമായി ഇവിടെ നിന്ന് വിട പറയും,
അന്നേ ദിവസം ആൽബിൻ ഓഫീസിൽ എത്തിയപ്പോൾ എല്ലാവരും അവനെ കാത്തിരിക്കുകയായിരുന്നു,
അവൻ വന്ന് കയറിയതും ‘ കൺഗ്രാറ്റ്സ് ‘ അറിയിച്ചു കൊണ്ട് കോവർക്കേഴ്സ് എല്ലാവരും ചുറ്റും കൂടി, അൽപ്പ സമയം അവർക്കൊപ്പം ചിലവഴിച്ച ശേഷം അവൻ ബോസിന്റെ റൂമിലേക്ക് നടന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ