” അങ്ങനെ സൗകര്യം ഉണ്ടോ..?? ”
” യെസ്, ഞാൻ അവരെ ഏൽപ്പിച്ചിട്ടുണ്ട് ഇവിടെയുള്ള സാധനങ്ങൾ അവർ തന്നെ പാക്ക് ചെയ്ത് നമ്മുടെ അഡ്രസിലേക്ക് എത്തിച്ചോളും..”
അതും പറഞ്ഞ് ആൽബിൻ ഡ്രെസ്സ് മാറ്റി ഇട്ട ശേഷം ബാൽക്കണിയിൽ നിന്ന് ചുറ്റുപാടും നിരീക്ഷിച്ചു,
കുറച്ചു സമയം നോക്കി നിന്നപ്പോഴേക്കും സ്റ്റെല്ലാ പതിയെ നടന്നു വന്ന് അവനെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു…!!
പിന്നീടുള്ള ഒരാഴ്ച ആൽബിനും സ്റ്റെല്ലയും നാട്ടിൽ തന്നെയായിരുന്നു,
പാലായിലെ അവരുടെ കുടുംബക്കാരുടെ വീട്ടിൽ പോയി എല്ലാവരെയും സന്ദർശിച്ചു,
സ്റ്റെല്ലയുടെ ചങ്ങനാശ്ശേരിയിലുള്ള കുടുംബക്കാരുടെ വീട്ടിലും പോകാൻ അവർ മറന്നിരുന്നില്ല,
എല്ലാവരെയും കണ്ട് കാര്യങ്ങൾ പങ്കുവെച്ച് വളരെ സന്തോഷത്തോടെ തന്നെയാണ് അവർ ഇറങ്ങിയത്,
സ്റ്റെല്ലയുടെ പപ്പയും അമ്മയും ആൽബിയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു,
മകളെ പിരിയുന്നതിൽ അവർക്ക് വല്ലാത്ത വിഷമം ഉണ്ടായിരുന്നു, എങ്കിലും ജീവിതത്തിൽ ഒരു സമയം ആയാൽ എല്ലാവരും മാറി നിൽക്കേണ്ടി വരും എന്ന പൂർണ്ണ ബോധ്യം അവർക്കുണ്ടായിരുന്നു..!!
പാലാപ്പള്ളിയിലെ ഞായറാഴ്ച കുർബാന ഇത്തവണ അവർ മുടക്കിയില്ല, തെരുവിൽ നിന്നും വാങ്ങിയ പോത്തിറച്ചി കറിവെച്ച് കുടുംബക്കാരുടെ ഒപ്പം അന്നത്തെ ദിവസം അടിപൊളി ആക്കുകയും ചെയ്തിരുന്നു,
ശരിക്കും ആ ഒരാഴ്ച ആൽബിനും സ്റ്റെല്ലയും അവരുടെ ജീവിതത്തിലെ ഏറ്റവും ആഘോഷകരമായ സമയത്തിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു…!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ