ബോസ്സ് അറിയിച്ചത് പ്രകാരം ഈ ഞായറാഴ്ച വൈകുന്നേരം ആണ് ഫ്ലൈറ്റ് കയറേണ്ടത്, അതും ബാംഗ്ലൂരിൽ വന്നതിനുശേഷം അവിടെ നിന്നും വേണം ഫ്ലൈറ്റ് കയറാൻ,
ശനിയാഴ്ച രാത്രി തന്നെ നാട്ടിൽ നിന്നും തിരിക്കാം എന്നും പകൽ ഏതെങ്കിലും ഹോട്ടൽ റൂമിൽ സ്റ്റേ ചെയ്യാം എന്നുമായിരുന്നു ആൽബിനും സ്റ്റെല്ലയും തീരുമാനിച്ചത്,
അത് പ്രകാരം ശനിയാഴ്ച രാത്രി അവർ യാത്ര തിരിക്കുമ്പോൾ ആൽബിന്റെ പപ്പയും അമ്മയും സ്റ്റെല്ലയുടെ ചാച്ചനും അമ്മയും എത്തിയിട്ടുണ്ടായിരുന്നു, ബാംഗ്ലൂരിലേക്ക് കൂടെ വരാമെന്ന് അവർ പറഞ്ഞിരുന്നെങ്കിലും ആൽബിൻ സമ്മതിച്ചിരുന്നില്ല,
ചിലപ്പോൾ എല്ലാവരെയും കാണുമ്പോൾ വല്ലാത്തൊരു വിഷമം കയറിയേക്കാം…
കുടുംബത്തെ മൊത്തമായി ഒന്ന് കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ ശേഷം ബാംഗ്ലൂരിലേക്കുള്ള ലക്ഷ്വറി ബസ്സിൽ ആൽബിനും സ്റ്റെല്ലയും ഇരിപ്പുറപ്പിച്ചു,
ആദ്യമേ പ്ലാൻ ചെയ്തത് പ്രകാരം കെമ്പഗൗഡക്ക് അടുത്തുള്ള വലിയൊരു ലക്ഷ്വറി ഹോട്ടലിലാണ് അന്ന് പകൽ അവർ സ്റ്റേ ചെയ്തത്,
വൈകുന്നേരം ആറുമണിക്കാണ് ഫ്ലൈറ്റ് പകൽ സമയം മുഴുവൻ റസ്റ്റ് എടുത്ത ശേഷം വൈകുന്നേരം നാലുമണി ആയപ്പോൾ തന്നെ അവർ റൂമിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നു.
എയർപോർട്ടിലെ ചെക്കിംഗ് പൂർത്തിയാക്കി ഫോണിൽ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് സ്റ്റെല്ല ആൽബിനോട് വാഷ് റൂമിൽ പോണം എന്ന് ആവശ്യപ്പെട്ടത്,
അന്ന മോളെ ആൽബിന്റെ കയ്യിൽ ഏൽപ്പിച്ച ശേഷം ഹാൻഡ് ബാഗും തൂക്കി സ്റ്റെല്ലാ പതിയെ വാഷ് റൂമിലേക്ക് നടന്നു,
ലേഡീസ് വാഷ് റൂമിന്റെ അകത്ത്, ഒരു റൂമിൽ കയറി ഡോർ ലോക്ക് ചെയ്ത ശേഷം പെണ്ണ് ഒരു നിമിഷം ഡോറിലേക്ക് ചാരി കണ്ണടച്ചു നിന്നു…!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ