” എന്താ സ്റ്റെല്ലാ….??? ”
” ആൽബി ശിവാ….. ഞാൻ ശിവയെ കണ്ടതുപോലെ…”
” അവരെല്ലാവരും മലേഷ്യയിലാണ് പെണ്ണേ.. നമുക്ക് പോകാൻ സമയമായി വാ…”
ആൽബി സ്റ്റെല്ലയുടെ കയ്യിൽ പിടിച്ച് നേരെ മുന്നോട്ട് നടന്നു,
ബോർഡിങ് പാസ് കിട്ടി സ്റ്റെല്ലയും ആൽബിനും ഉള്ളിലേക്ക് കയറിയതും ഒരു വലിയ പില്ലറിന്റെ സൈഡിൽ നിന്നും ശിവ പതിയെ പുറത്തേക്കിറങ്ങി,
സ്റ്റെല്ലാ ഡോർ കടന്ന് പോകുന്നത് അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു,
എയർപോർട്ടിന്റെ വാതിൽ കടന്ന് ശിവ പുറത്തേക്ക് ഇറങ്ങിയതും അവിടെ രണ്ട് കാറുകളിലായി സ്വാമിയും ശിവയുടെ ആളുകളും അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
” ഇപ്പോൾ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടായിരുന്നോ ശിവാ…?? ”
” ഉണ്ടായിരുന്നു സ്വാമി ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ച പെണ്ണാ അവള്, ചിലർക്കെല്ലാം ഇതൊരു അവിശുദ്ധ ബന്ധം മാത്രമായിരിക്കാം പക്ഷേ എന്റെ നെഞ്ചിൽ അവൾക്കെന്നും ഒരു സ്ഥാനം ഉണ്ട്…”
അതും പറഞ്ഞ് അവൻ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയിരുന്നതും തൊട്ട് പുറകെ സ്വാമിയും ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു,
” സിഗരറ്റ് ഉണ്ടോ…?? ”
ശിവയുടെ ചോദ്യത്തിന് സ്വാമി അവന് ഒരു സിഗരറ്റ് പാക്ക് നീട്ടി,
ശിവാ അതിൽ നിന്നും ഒരെണ്ണം വായിലേക്ക് എടുത്ത് വച്ച് കത്തിച്ചു,
” മലേഷ്യൻ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലെ…??”
” ശിവാ നടന്നിരിക്കുന്നത് ഒരു മാസ്സ് ഷൂട്ട് ഔട്ട് അല്ലേ, തീർച്ചയായും അവർ കേസ് ഫയൽ ചെയ്യും പക്ഷേ നമുക്ക് ഫേവർ ആയി മാത്രമേ കേസ് വരികയുള്ളൂ..”

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ