” സ്വാമി അതിനെപ്പറ്റി ശരിക്കും അന്വേഷിച്ചിരുന്നൊ…??? ”
“യെസ്, ആ പെണ്ണിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്ന രണ്ടു പോലീസുകാരെ അവന്മാർ അത്രയും ക്രൂരമായിട്ട് ആണ് കൊന്നിരിക്കുന്നത്, അതിന്റെ ദേഷ്യം ഉള്ളത് കൊണ്ട് തന്നെ പോലീസ് നമുക്ക് ഫേവറായിട്ടെ ഫയൽ എഴുതാൻ ചാൻസ് ഉള്ളൂ, പിന്നെ അതു മാത്രമല്ല അവസാനം നടന്നിരിക്കുന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആ പയ്യൻ ഏറ്റെടുക്കുകയും ചെയ്തു, ഇനി ബാക്കിയുള്ളതെല്ലാം കുറച്ച് ക്യാഷ് ഇറങ്ങിയാൽ മുക്കാവുന്നതേയുള്ളൂ, പക്ഷേ കുറച്ച് അധികം എറിയേണ്ടി വരും ശിവാ…”
ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട ശേഷം സ്വാമിയും പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു,
” എനിക്ക് ഭഗത്തിന്റെ കാര്യത്തിൽ ഇപ്പോഴും ടെൻഷൻ ഉണ്ട് സ്വാമി…”
” ഭഗത്തിന്റെ കാര്യം ഇപ്പോൾ ഒന്നും പറയാറായിട്ടില്ല ശിവാ, മൂന്നു ബുള്ളറ്റ് ആണ് ശരീരത്തിൽ നിന്നും എടുത്തിരിക്കുന്നത്, പിന്നെ പെരുമ്പാമ്പിന്റെ ജന്മം ആയതുകൊണ്ട് അങ്ങനെയൊന്നും ചാവത്തില്ല എന്തായാലും മിനിമം മൂന്നുമാസം എങ്കിലും ബെഡ് റെസ്റ്റ് വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്…”
പുക ആഞ്ഞുവലിച്ചുകൊണ്ട് സ്വാമി പതിയെ പുറകോട്ട് ചാഞ്ഞു കിടന്നു,
” ശരി എന്തായാലും പോവാം, ഈ അദ്ധ്യായം ഇവിടെ കഴിഞ്ഞു…”
സ്വാമി നിർദ്ദേശം നൽകിയതും മുന്നിലെ ഫോർച്യൂണർ പതിയെ മുന്നോട്ട് ഓടിത്തുടങ്ങിയിരുന്നു,
അതിനു തൊട്ട് പിറകെ ശിവയുടെ ഫോർഡ് എൻഡവറും നീങ്ങി, എയർപോർട്ട് റോഡിൽ നിന്നും രണ്ട് കാറുകളും മെയിൽ ഹൈവേയിലേക്ക് കയറി കോർമംഗല ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു……!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ