ഫ്ലൈറ്റിൽ സൈഡ് സീറ്റിൽ ആയിരുന്നു സ്റ്റെല്ലാ ഇരിപ്പുറപ്പിച്ചത്, ആൽബിൻ തൊട്ടടുത്തും അവന്റെ മടിയിലായി അന്ന മോളും ഉണ്ടായിരുന്നു,
സീറ്റ് ബെൽറ്റ് മുറുക്കിയ ശേഷം രണ്ട് പേരും കൈകൾ കോർത്ത് പിടിച്ചിരുന്നു, ടേക്കോഫിനുള്ള നിർദ്ദേശം പൈലറ്റ് അതിനോടകം നൽകിയിട്ടുണ്ടായിരുന്നു,
സ്റ്റെല്ലാ ഒരു നിമിഷം സൈഡിലെ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കി,
ബാംഗ്ലൂരിന്റെ സ്വാഭാവികമായ മഞ്ഞ വെളിച്ചം രാത്രിയുടെ വരവ് അറിയിച്ചു കൊണ്ട് തെളിഞ്ഞു തുടങ്ങിയിരുന്നു,
‘ എന്റെ പ്രിയപ്പെട്ട ബാംഗ്ലൂർ ജീവിതത്തിലെ എറ്റവും നല്ല ദിവസങ്ങളുടെയും രാത്രികളുടെയും നിശ്ശബ്ദ സ്മരണകൾ നീ തന്നതായിരുന്നു,
നീ നൽകിയ ചിരികളും, കണ്ടുമുട്ടലുകളും, സ്വപ്നങ്ങളും ഞാൻ ഹൃദയത്തിലേന്തി കൊണ്ടുപോകുന്നു,
ജീവനും ജീവിതവും തേടി വന്നിറങ്ങുന്നവർക്ക് പ്രേതീക്ഷയും വെളിച്ചവും നൽകി നീ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നറിയാം,
സായാഹ്നങ്ങളിൽ നിന്റെ പാതകളിൽ തെളിയുന്ന സുവർണ്ണ വെളിച്ചം സംരക്ഷണവും അനുഭൂതിയുമായിരുന്നു,
ശിശിര കാലത്തിൽ നിന്റെ വഴിയോരങ്ങൾ ഇനിയും ചുവപ്പണിയും, അത് കാണാൻ ഞങ്ങൾ ഉണ്ടാവില്ലാ,എന്റെ മനസ്സിൽ എന്നും നിനക്കായി ഒരിടം ബാക്കി നിൽക്കും, പ്രിയപ്പെട്ട നഗരമേ ഇനിയും ഒരിക്കൽ വീണ്ടും കണ്ടുമുട്ടാം..’
അടുത്ത നിമിഷം എയർ ഇന്ത്യയുടെ ഇന്റർ നാഷണൽ ഫ്ലൈറ്റ് ആൽബിനും അന്ന മോളും സ്റ്റെല്ലയും അടങ്ങുന്ന കൊച്ചു കുടുംബത്തെയും കൊണ്ട് ഒരുപാട് പ്രതീക്ഷകളും, ഒരു പുതിയ ജീവിതത്തിന്റെ ഉത്സാഹങ്ങളുമായി ബാംഗ്ലൂരിന്റെ മണ്ണിൽ നിന്നും പറന്ന് ഉയർന്നിരുന്നു……………..

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ