” അതേലോ, എന്താ..?? ”
” ഇവിടെ നിന്നും ശിവ പറഞ്ഞ സ്ഥലത്തെക്ക് ഏകദേശം നാലു മണിക്കൂറാണ് യാത്ര കാണിക്കുന്നത്, ഇത്രയും സമയം കാറിൽ അവിടെ എത്തുമ്പോഴേക്കും ആകെ മടുത്തു പോകുമല്ലോ..?? ”
ആൽബി ചെറിയ സംശയത്തോടെ അവളെ ഫോൺ കാണിച്ചതും സ്റ്റെല്ലാ അടുത്തേക്ക് വന്ന് അവന്റെ ഫോണിലേക്ക് നോക്കി,
” ചിലപ്പോൾ ശിവ വേറെ എന്തെങ്കിലും മാർഗം കണ്ടിട്ടുണ്ടാവാം, ആൽബി എന്തായാലും റെഡിയാകാൻ നോക്ക്..”
കുറച്ച് സമയം കൂടി ഫോൺ കയ്യിൽ പിടിച്ചു നിന്ന ശേഷം ആൽബിയും എഴുന്നേറ്റ് ഡ്രസ്സ് മാറാൻ തുടങ്ങി,
ശിവയോട് പറഞ്ഞത് പ്രകാരം ഏകദേശം 11:00 മണിയായപ്പോൾ തന്നെ അവർ പുറത്തുണ്ടായിരുന്നു,
ഒരു ജീൻസും നേരത്തെ ധരിച്ചിരുന്ന ഗ്രേ കളർ ടീഷർട്ടുമായിരുന്നു സ്റ്റെല്ലയുടെ വേഷം, ആൽബിൻ ഒരു ഗോൾഡൻ കളർ കാർഗോസും കൂടെ വെള്ള കളർ ടീഷർട്ട് ആണ് ധരിച്ചിരുന്നത്, കഴുത്തിൽ കൂടി ചുറ്റിയിരുന്ന സൈഡ് ബാഗ് അവർക്ക് ഒരു സഞ്ചാരികളുടെ രൂപം നൽകുന്നുണ്ടായിരുന്നു.
റിസോർട്ടിന് മുന്നിലായി ശിവയെ കാത്തു നിൽക്കുമ്പോൾ, ദൂരെ നിന്നും രണ്ട് കണ്ണുകൾ അവരെ മാത്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
റിസോർട്ടിന് വെളിയിലായി നിർത്തിയിട്ടിരിക്കുന്ന ഒരു റെഡ് കളർ പജീറോ പതിയെ അരിച്ച് അരിച്ച് മുന്നോട്ടു വന്നു, ശേഷം അവരെ കൃത്യമായി നോട്ടം കിട്ടുന്ന വിധം റോഡിനോട് ചേർന്ന് വശത്തായി കിടന്നു,
” ഹലോ ഗയ്സ് ഞാൻ ലേറ്റായോ..?? ” പുറകിൽ നിന്നും ശിവയുടെ ശബ്ദം കേട്ടതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ തിരിഞ്ഞു നോക്കി,
” ഇല്ല ശിവ ഞങ്ങൾ വന്നിട്ട് അഞ്ചു മിനിറ്റ് ആവുന്നതേയുള്ളൂ..”

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ