” എന്നാൽ വിട്ടാലോ..?? ”
ഒരു ട്രാക്ക് സൂട്ടും ടീ ഷെർട്ടും ആണ് ശിവ ധരിച്ചിരിക്കുന്നത്, തോളിൽ കൂടി ഒരു ബാഗ് ഇട്ടിരിക്കൂന്നു,
മലേഷ്യയിൽ വന്നതിനു ശേഷം ആണ്, ശിവയെ ഇത്ര സിംപിൾ ആയ വേഷങ്ങളിൽ സ്റ്റെല്ല പോലും കാണുന്നത്.
” അല്ല ശിവ, തമാൻ നെഗാരയിലേക്ക് ഇവിടെ നിന്നും നാലുമണിക്കൂർ ആണല്ലോ ദൂരം കാണിക്കുന്നത്, നമ്മൾ അവിടെ ചെല്ലുമ്പോളെക്കും പകുതി ദിവസം ആകില്ലേ..?? ”
ആൽബിയുടെ ചോദ്യത്തിന് മറുപടിയായി ശിവ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
” ആൽബിൻ എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്, ഒന്നുകൊണ്ടും ടെൻഷൻ അടിക്കേണ്ട..”
അവൻ അതും പറഞ്ഞു കൈവിരൽ ഞ്ഞൊടിച്ചതും ഒരു എസ്‌യുവി കാർ അവരുടെ അടുത്തേക്ക് വന്നു,
ശിവ മുൻ വശത്തെ ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു ശേഷം അവരെ തിരിഞ്ഞു നോക്കിയതും, അവന്റെ നോട്ടത്തിന്റെ ഉദ്ദേശം മനസ്സിലായത് പോലെ ആൽബിനും സ്റ്റെല്ലയും പുറകിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു,
ഡ്രൈവർ അടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്, ശിവ എന്താണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നറിയാതെ അവർ നിശബ്ദരായി തന്നെയിരുന്നു,
കാർ പതിയെ റിസോർട്ടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി മെയിൻ റോഡിൽ കയറി ഓടിത്തുടങ്ങി,
ശിവയുടെ കാർ മുന്നോട്ട് ഓടിത്തുടങ്ങിയതും അവരുടെ തൊട്ടു പുറകെ ഒരു അകലം പാലിച്ചുകൊണ്ട് ആ റെഡ് കളർ പജെറോയും അവരെ ഫോളോ ചെയ്യാൻ തുടങ്ങി.
ഏകദേശം ഒരു കിലോമീറ്റർ ഓടിയതും വാഹനം ഒരു ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് കയറി കുറച്ചു കൂടി മുന്നോട്ടു പോയതും, ആൽബിൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച തന്നെയായിരുന്നു അവരെ കാത്തിരുന്നത്,
ശിവയുടെ പ്ലാനിങ് എന്താണെന്ന് അവർക്ക് വളരെ വ്യക്തമായി മനസ്സിലായി,
കാറിൽ നിന്നും ഇറങ്ങി നേരെ മുന്നോട്ട് നടന്നതും അവരെ കാത്തുകൊണ്ട് ഒരു മിനി ഹെലികോപ്റ്റർ അവിടെ കിടക്കുന്നുണ്ടായിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ