അവരുടെ മുഖത്ത് നിന്നും ചോര ഒലിച്ച് ഇറങ്ങുന്നു, ശരീരം തളർന്ന് കിതക്കുന്നുണ്ട്,
” സാർ ഒരു കാര്യം പറയാനുണ്ട്..?? ”
അയാൾ ശബ്ദം ഉയർത്തി പറഞ്ഞെങ്കിലും അവിടെയുള്ള ആരും അയാളെ ശ്രദ്ധിച്ചില്ല,
ആ മൂന്ന് പേരും അപ്പോൾ മറ്റൊരു കാര്യത്തിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു,
കോൺക്രീറ്റ് നിറച്ച വീപ്പയിൽ നിന്നും കണക്റ്റ് ചെയ്ത പൈപ്പ്, തലകീഴായി കെട്ടി തൂക്കിയിരിക്കുന്ന പോലീസുകാരുടെ വായിലേക്ക് അവർ ഘടിപ്പിക്കുകയായിരുന്നു.
” സർ എനിക്ക് ഒരു കാര്യം പറയാനുണ്ട്…”
” ഇപ്പോൾ പറ്റില്ല…”
തിരിഞ്ഞു നോക്കാതെ ആയിരുന്നു, ഒന്നാമന്റെ മറുപടി,
” സാർ ഇമ്പോർറ്റന്റ് ആണ്…”
” എന്താണെങ്കിലും ഇത് കഴിഞ്ഞിട്ട് സംസാരിക്കാം ”
” സർ ശിവാനന്ദ് ചാന്ദ്ര ഗൗഡ മലേഷ്യയിൽ എത്തിയിട്ടുണ്ട്…”
ഇത്തവണ കുറച്ചു കൂടി ശബ്ദമുയർത്തി അയാൾ പറഞ്ഞു നിർത്തിയതും, അവർ എല്ലാവരും ഞെട്ടലോടെ അയാളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു……!!!
സാം ബ്രദർസ് മൂന്ന് പേരും ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി, ഒരു നിമിഷം മെസഞ്ചറിനെ തന്നെ ശ്രദ്ധിച്ചു.
” എന്താ നീ പറഞ്ഞത്…??? ”
ഒന്നാമന്റെ ശബ്ദം,
” അതെ സാർ ഞാൻ പറഞ്ഞത് സത്യമാണ് മെലാക്കയിലെ ഷാവ്‌ലിൻ ടെമ്പിളിന് മുമ്പിലും ജോങ്കർ സ്ട്രീറ്റിലും ശിവാനന്ദിനെ കണ്ടവരുണ്ട് കൂടെ അവന്റെ ആളുകൾ ആരുമില്ല ഒരു പെണ്ണും മറ്റൊരു സുഹൃത്തും മാത്രമാണുള്ളത്..”
മെസ്സഞ്ചർ പറഞ്ഞു നിർത്തിയതും ഒന്നാമന്റെ മുഖം വലിഞ്ഞു മുറുകി,
കോൺ ക്രീറ്റ് ഒഴുകുന്ന പൈപ്പ് പോലീസുകാരുടെ വായിലേക്ക് ഫിറ്റ് ചെയ്യാൻ രണ്ടാമനും മൂന്നാമനും നിർദ്ദേശം നൽകിയ ശേഷം ഒന്നാമൻ മെസഞ്ചറുടെ അടുത്തേക്ക് വന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ