” മനുഷ്യന്മാർ ഉള്ളിടത്ത് നമുക്ക് പോയിട്ട് കാര്യമില്ലല്ലോ ആൽബിൻ, തമാൻ നെഗാരയുടെ പുറകുവശത്താണ് നമ്മൾ വന്നിരിക്കുന്നത്, ഇവിടേക്ക് കടക്കണം എങ്കിൽ ഇതുപോലെയുള്ള നേറ്റീവ്സിന് മാത്രമേ അധികാരമുള്ളൂ, പക്ഷേ അവരെയും മയക്കുന്ന ഒന്നുണ്ട് പണം….”
ഒരു ചിരിയോടെ ശിവ മുന്നോട്ടു പോയിക്കൊണ്ടിരുന്നു,
മലേഷ്യയിൽ ശിവയ്ക്കുള്ള അധികാരവും സ്വാധീനവും ഇതിനോടകം അവർ രണ്ടുപേർക്കും മനസ്സിലായിട്ടുണ്ടായിരുന്നു.
കുറച്ചു കൂടി മുന്നോട്ടു പോയതും ദൂരെ നിന്നും ഒരു ചോലയുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു,
5 മിനിറ്റ് നടത്തത്തിനൊടുവിൽ വനത്തിന്റെ ഹൃദയഭാഗത്തായി ഒഴുകി കൊണ്ടിരിക്കുന്ന, അതിസുന്ദരമായ ഒരു ചോലയായിരുന്നു അവരെ കാത്തിരുന്നത്..!!
സമീപത്തായി ചില മരങ്ങൾ അമ്പതു അടി ഉയരത്തിൽ ആകാശത്തോട് ചേർന്നു നിൽക്കുന്നു,
“വൗ…സോ ഫക്കിംഗ് ഗുഡ്..”
ആൽബിന്റെയും സ്റ്റെല്ലയുടെയും കണ്ണുകൾ ഒരു പോലെ വിടർന്നു,
കണ്ണ് നീർ പോലെ ശുദ്ധമായ ജലം സൂര്യ പ്രകാശത്തിൽ മുത്തുകൾ പോലെ മിനുങ്ങുന്നു, വെള്ളം തേടി ചോലയിലേക്ക് തൊട്ട് കിടക്കുന്ന വൃക്ഷത്തിന്റെ കട്ടിയുള്ള വേരുകൾ..
കാടിന്റെ നിശ്ശബ്ദതയിൽ വെള്ളം ഒഴുക്കുന്ന ശബ്ദം മാറ്റി നിർത്തിയാൽ പരിസരം തികച്ചും ശാന്തം, ആകാശത്ത് നിന്നും സൂര്യ വെളിച്ചം മന്ദഗതിയിൽ മരങ്ങളുടെ ഇടയിൽ കൂടി സ്വർണനിറത്തിൽ തഴുകി ഇറങ്ങുന്നു,
“വെൽക്കം ടു മൈ ഡ്രീം ഡെസ്റ്റിനേഷൻ..” ശിവ അതിനു മുന്നിലേക്ക് നിന്ന് അവരെ സ്വാഗതം ചെയ്തു,
ശിവയുടെ സർപ്രൈസ് അവർ രണ്ടുപേർക്കും ബോധിച്ചിരുന്നു.

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ