” ആ തേവിടിച്ചി പെണ്ണിന്റെ മരണവുമായി ബന്ധപ്പെട്ട് നമുക്കെതിരെ കേസ് ഫയൽ ചെയ്ത പോലീസ് ഓഫീസർസ് ആണ്, മര്യാദയ്ക്ക് നൂറുവട്ടം പറഞ്ഞു കേൾക്കുന്നില്ല പിന്നെ എന്ത് ചെയ്യാൻ..”
വായിലേക്ക് ഒരു സിഗരറ്റ് വച്ച് കത്തിച്ച് ഒന്നാമൻ മുന്നോട്ട് നടന്നു,
“മരിച്ച പെണ്ണിന്റെ ഹസ്ബന്റിനെ ഇതുവരെ കിട്ടിയില്ലേ..?? അവൻ അല്ലേ കേസ് ഫയൽ ചെയ്തത് ”
” ആ തായോളി ഒളിവിലാണ്, പിള്ളേര് അന്വേഷിക്കുന്നുണ്ട് എന്നെങ്കിലും ഒരു ദിവസം നമുക്ക് കിട്ടും, അപ്പോൾ മറുപടി കൊടുക്കാം ” ഒന്നാമൻ സിഗരറ്റിന്റെ പുക ഉള്ളിലേക്ക് വലിച്ചെടുത്തു,
അതേസമയം കെട്ടി തൂക്കിയിരിക്കുന്ന പോലീസുകാരുടെ വായിലേക്ക് രണ്ടാമനും മൂന്നാമനും ചേർന്ന് പൈപ്പിൽ കൂടി ഒഴുകി വരുന്ന കോൺക്രീറ്റ് നിറച്ചു കൊണ്ടിരിക്കുകയായിരുന്നു,
കട്ടിയുള്ള കോൺക്രീറ്റ് മിശ്രിതം വായിൽ കൂടി ഉള്ളിലേക്ക് ഇറങ്ങുമ്പോൾ അവർ ജീവന് വേണ്ടി പിടഞ്ഞു,
കണ്ണുകൾ ചുവന്ന് ശബ്ദിക്കാൻ പോലും ആവാതെ അവസാന ശ്വാസത്തിനായി അവർ കിതച്ചു,
” നിനക്ക് കിട്ടിയ കൂടുതൽ ഡീറ്റെയിൽസ് പറ..?? ”
ഒന്നാമൻ മെസഞ്ചറുടെ തോളിൽ കയ്യിട്ട് മുന്നോട്ടേക്ക് കൂട്ടിക്കൊണ്ടുപോയി,
“അതേ സാർ ഞാൻ പറഞ്ഞത് സത്യമാണ് ശിവാനന്ദ് മലേഷ്യയിൽ എത്തിയിട്ടുണ്ട്, ഒരു പെണ്ണ് കൂടെയുണ്ട് എന്റെ ഊഹം ശരിയാണെങ്കിൽ അത് നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സ്റ്റെല്ല തന്നെയാവണം, കൂടെയുള്ള മറ്റെ പുരുഷൻ ആരാണെന്ന് അറിയില്ല, മെലാക്കായിലെ SCG യുടെ റിസോർട്ടിൽ ആണ് അവരുടെ താമസം എല്ലാം ”
” ആരാണ് ഇൻഫർമേഷൻ പാസ്സ് ചെയ്തിരിക്കുന്നത്..?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ