അവർ തിരികെ ആ പഴയ വീട്ടിലേക്ക് എത്തുമ്പോൾ ടാക്സി കാർ അവരെയും കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു,
വീട്ടുകാരനോട് കുറച്ചു സമയം സംസാരിച്ച ശിവ കയ്യിൽ നിന്നും ഒരു കവർ എടുത്ത് അയാൾക്ക് നൽകി,
തമാൻ നെഗാരയിൽ നിന്നും മെലാക്കയിലേക്ക് തിരിച്ചു പോകുമ്പോൾ സ്റ്റെല്ലയുടെ ആഗ്രഹപ്രകാരം ഇത്തവണ അവൾ മുൻവശത്തെ സീറ്റിൽ ആയിരുന്നു,
ഒരു കൊച്ചു കുട്ടിയെപ്പോലെ പെണ്ണ് താഴെയുള്ള കാഴ്ചകൾ കണ്ട് ആസ്വദിച്ചുകൊണ്ടിരുന്നു, ഹെഡ്ഫോണിൽ ശിവ പാട്ട് കേട്ട് കൊണ്ടിരിക്കുകയാണ്,
അതേസമയം ആൽബിൻ ബോസ്സ് അയച്ചിരിക്കുന്ന ഡോക്യുമെന്റ്സ് ലിസ്റ്റ് എല്ലാം ഓരോന്നായി ശ്രദ്ധിച്ചു കൊണ്ടിരുന്നു,
കുറച്ച് ഡോക്യുമെന്റ്സ് ഇപ്പോൾ തന്നെ കയ്യിലുണ്ട് ചിലത് വീട്ടിലാണ്,
‘ എന്തായാലും ഉള്ളത് അയച്ചു കൊടുക്കാം ‘ എന്ന് അവൻ തീരുമാനിച്ചു,
ഹെലികോപ്റ്റർ മെലാക്കാ ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു,
അരമണിക്കൂർ കൊണ്ട് തന്നെ കോപ്റ്റർ ലാൻഡ് ചെയ്തതും, റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി SCG യുടെ, ടൊയോട്ടാ എസ് യൂ വി കാർ നേരത്തെ തന്നെ അവിടെ വന്നു കിടപ്പുണ്ടായിരുന്നു,
റിസോർട്ടിലേക്ക് എത്തിയതും ശിവ നേരെ മാനേജരുടെ റൂമിലേക്ക് ആണ് പോയത്, അവനോട് യാത്ര പറഞ്ഞശേഷം ആൽബിനും സ്റ്റെല്ലയും അവരുടെ റൂമിലേക്ക് പോയി.
റൂമിലേക്ക് എത്തിയതും സ്റ്റെല്ല തന്റെ ജീൻസ് അഴിച്ചു മാറ്റി നേരെ ബെഡിലേക്ക് കയറി കിടന്നു,
വാഷ് റൂമിൽ കയറി ഫ്രഷ് ആയി പുറത്തിറങ്ങിയതും ആൽബിൻ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു,
ഒരു പാന്റീസും ടീഷർട്ട് മാത്രം ധരിച്ച് തന്റെ പെണ്ണ് കിടന്നുറങ്ങുകയാണ്,
കഴിഞ്ഞ നിമിഷങ്ങൾ തന്റെ ശരീരത്തിൽ നൽകിയ ലഹരിയിൽ ഇപ്പോൾ വേണമെങ്കിൽ അവളെ സമീപിക്കാം, പക്ഷേ വേണ്ട വൈകുന്നേരം ശിവ എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്,
ആൽബിൻ ലാപ്ടോപ്പ് തുറന്നു വച്ച് ബെഡ്ഢിലേക്ക് കയറിയിരുന്നു,
ബോസ്സ് പറഞ്ഞ പ്രകാരം സ്റ്റെല്ലയുടെ പാസ്പോർട്ടും മറ്റു പല ഡോക്യുമെന്റ്സും ആൽബിൻ ഇമെയിൽ അയച്ചു തുടങ്ങി,
ഏകദേശം 15 മിനിറ്റ് കൂടി കഴിഞ്ഞതും റൂമിന്റെ വാതിലിൽ കൊട്ട് കേട്ട് അവൻ തല ഉയർത്തി നോക്കി,
ലാപ്ടോപ്പ് അങ്ങനെ തന്നെ വെച്ചുകൊണ്ട് പോയി ഡോർ തുറന്നു കൊടുത്തതും പുറത്ത് ശിവയാണ്,
“സോറി, നിങ്ങൾ ഉറങ്ങിയാരുന്നോ..?? ”
സ്റ്റെല്ല ഉറക്കം പിടിച്ചത് ശിവ ശ്രെദ്ധിച്ചിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ