” അവൾ കിടന്നു , എനിക്ക് കുറച്ചു മെയിൽ അയക്കാൻ ഉണ്ടായിരുന്നു, എന്താ ശിവാ ”
” ഇത് ഞാൻ സ്റ്റെല്ലക്ക് വേണ്ടി വാങ്ങിയതാണ്, ഇറ്റ്സ് എ ബ്യൂട്ടിഫുൾ പാർട്ടി വിയർ ആൻഡ് ഐ ലൈക്ക്ഡ് ഇറ്റ്, ഈവെനിംഗ് പാർട്ടിയിൽ സ്റ്റെല്ലക്ക് ഇത് നന്നായിരിക്കും…”
ശിവ അവന്റെ കയ്യിലെ ഗുച്ചിയുടെ കവർ ആൽബിക്ക് കൈ മാറി,
” യെസ് ഷുവർ , ഞാൻ കൊടുത്തേക്കാം ശിവാ..”
ആൽബിൻ പുഞ്ചിരിയോടെ കവർ കയ്യിലേക്ക് വാങ്ങി,
“പിന്നെ, ആൽബിൻ ഞാൻ നിങ്ങളുടെ തിരിച്ചു പോകാനുള്ള ഫ്ലൈറ്റിന്റെ കാര്യം അന്വേഷിച്ചിരുന്നു, നോക്കിയത് പ്രകാരം നാളെ രാവിലെ 10 മണിക്കാണ് ഇവിടെ നിന്നും ഫ്ലൈറ്റ് ഉള്ളൂ, അതൊരു ബുദ്ധിമുട്ടാകുമോ..?? ”
” അല്ല ശിവ ഇന്ന് രാത്രി ഫ്ലൈറ്റ് ഉണ്ടെന്ന് പറഞ്ഞിട്ട്….”
” ഞാൻ നോക്കിയിരുന്നു ആൽബിൻ, പക്ഷേ അത് കണക്റ്റഡ് ഫ്ലൈറ്റ് ആണ് ഇവിടെ നിന്നും ദുബായിൽ പോയി അവിടെ നിന്നും ബാംഗ്ലൂരിലെക്ക്, ഇറ്റ്സ് റിസ്ക്കി സോ എന്തായാലും വന്നതല്ലേ ഇന്ന് നൈറ്റ് റസ്റ്റ് എടുത്തിട്ട് നാളെ രാവിലെ യാത്ര തിരിക്കാം അതല്ലേ നല്ലത്..?? ”
ശിവയുടെ ചോദ്യത്തിന് ആൽബിൻ കുറച്ച് സമയം ആലോചിച്ചു നിന്നു,
‘ ഇവിടെ നിന്നും കണക്റ്റഡ് ഫ്ലൈറ്റ് എടുക്കുന്നതിനേക്കാൾ നല്ലത് നാളെ രാവിലെ ഡയറക്ട് പോകുന്നതാണ് ‘
” ഒക്കെ കുഴപ്പമില്ല ശിവാ നമുക്ക് അങ്ങനെ തന്നെ ചെയ്യാം..”
“ആൾറൈറ്റ് ആൽബിൻ ഇറ്റ് വിൽ ബി ഡൺ ആൻഡ് ഞാൻ റൂമിൽ ഉണ്ടാകും, ഈവനിംഗ് ഒരു സെവൻ ആകുമ്പോൾ നമുക്ക് ഇവിടെ നിന്ന് തിരിക്കാം, 20 മിനിറ്റ് യാത്ര മാത്രമേയുള്ളൂ പാർട്ടിയിലേക്ക്…”

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ