” എന്നാ പറ്റി കുഞ്ഞേ..?? ”
” ഞങ്ങൾ നാളെ വൈകുന്നേരത്തേക്ക് എത്തുകയുള്ളൂ ഇവിടെ നിന്നും ഫ്ലൈറ്റിന്റെ സമയത്തിൽ ചെറിയ വ്യത്യാസം വന്നു, വൈകുന്നേരം നേരെ വന്ന് മോളെയും കൂട്ടി പൊക്കോളാം…”
” അതു കുഴപ്പമില്ലടാ നീ പറഞ്ഞാൽ പോരെ..”
” ശരി പാപ്പാ ഞാൻ നോക്കിയിട്ട് വിളിക്കാം..” അതും പറഞ്ഞ് കോൾ കട്ട് ചെയ്തപ്പോൾ ആൽബിക്ക് വല്ലാത്ത ആശ്വാസം തോന്നി,
സമയം വൈകിയതിൽ അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം ഈ മലേഷ്യൻ ട്രിപ്പ്, മറ്റാരെക്കാളും ആൽബിൻ വല്ലാതെ ആസ്വദിച്ച് തുടങ്ങിയിരുന്നു,
അതിനു മാറ്റു കൂട്ടിക്കൊണ്ട് ഓഫീസിൽ നിന്നും വന്ന സന്തോഷ വാർത്തയും…..!!
ലാപ്ടോപ്പിൽ ഡോക്യുമെന്റ്സ് എല്ലാം ഷെയർ ചെയ്ത ശേഷം അവൻ സ്റ്റെല്ലയെ ഒന്ന് തിരിഞ്ഞുനോക്കി,
പെണ്ണ് നല്ല ഉറക്കമാണ്, ഉറങ്ങിക്കോട്ടെ നല്ല ക്ഷീണം കാണും, ലാപ്പ് അടച്ചു വച്ചശേഷം ആൽബിനും അവളുടെ അരികിലേക്ക് ചേർന്ന് കിടന്നു.
സായാഹ്നം റൂമിൽ പുതിയ പ്രോജക്റ്റിന്റെ ഡീറ്റെയിൽസ് വെരിഫൈ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ശിവയുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങിയത്, ബാംഗ്ലൂരിൽ നിന്നും സ്വാമിയാണ് വിളിക്കുന്നത് അവൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു,
” ഹലോ സ്വാമി പറ…..”
“ആം ശിവാ, ഭഗത്ത് ഇവിടുന്ന് ഫ്ലൈറ്റ് കയറിയിട്ടുണ്ട് വൈകുന്നേരം ആകുമ്പോഴേക്കും അവിടെ എത്തും അവനെ പിക്കപ്പ് ചെയ്യാനുള്ള അറേഞ്ച്മെന്‍റ് റെഡിയല്ലേ..?? ”
” ആം സ്വാമി ഞാൻ വേണ്ട കാര്യങ്ങളൊക്കെ ഏർപ്പാടാക്കിയിട്ടുണ്ട്, പിന്നെ സ്വാമി അയച്ച കോർമംഗല പ്രൊജക്റ്റ് ഡീറ്റെയിൽസ് ഒക്കേ ഞാൻ നോക്കി, എല്ലാം ഒക്കേയാണ്, ബെലന്ദൂർ പ്രോജക്ട് എവിടെ വരെയായി..?? “

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ