” അതെല്ലാം നല്ല രീതിയിൽ തന്നെ പോയിക്കൊണ്ടിരിക്കുന്നുണ്ട് ബലന്തൂർ പ്രോജക്ട് ഏകദേശം കംപ്ലീറ്റ് ആണ്, നീ മലേഷ്യയിൽ നിന്ന് വന്നതിനു ശേഷം നമുക്ക് സൈറ്റ് ഒന്ന് പോയി വിസിറ്റ് ചെയ്യാം….”
അപ്പുറത്ത് സ്വാമിയുടെ മറുപടി ശിവക്ക് തൃപ്തികരമായിരുന്നു,
” ശരി ഭഗത്തിനോട് എത്തുമ്പോൾ തന്നെ വിളിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് പിന്നെ വൈകുന്നേരം കാർ അറേഞ്ച്ഡ് ആണ്, അവർ പോയി പിക്ക് ചെയ്തോളൂം…”
” നീ ഉണ്ടാവില്ലേ…?? ”
“ഇല്ല സ്വാമി എനിക്കൊരു പാർട്ടിയുണ്ട് പക്ഷേ അവനു ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല, വേണ്ട എല്ലാ കാര്യങ്ങളും ഞാൻ നേരത്തെ തന്നെ അറേഞ്ച് ചെയ്തതാണ്….”
അടുത്തതായി സ്വാമി എന്താണ് പറയാൻ പോകുന്നത് എന്ന് ശിവയ്ക്ക് ഏകദേശം അറിയാമായിരുന്നു,
” നീ ആ പെണ്ണിനെയും അവളുടെ കെട്ടിയൊനെയും കൊണ്ട് കറങ്ങി നടക്കുകയല്ലേ…??? ”
ശിവ അതിനുത്തരം നൽകിയില്ല, സ്വാമി പിന്നെയും തുടർന്നു….
“സ്റ്റെല്ലയും അവളുടെ ഫാമിലിയും എല്ലാം ഒരു നോർമൽ ജീവിതം നയിക്കുന്നവരാണ്, പക്ഷേ അതുപോലെയല്ല നീ,
നിനക്ക് മറ്റൊരു വശവും ഒരുപാട് പ്രശ്നങ്ങളുണ്ട് ശിവാ, ഇപ്പോൾ നിന്റെ കൂടെ ക്ലോസായി നടക്കുന്നതിന്റെ ആഫ്റ്റർ എഫക്റ്റ് ചിലപ്പോൾ അവരെക്കൊണ്ട് താങ്ങാൻ പറ്റിയെന്നു പോലും വരില്ല..”
“സ്വാമി, ഭഗത്തിനെ ഞാൻ പിക്ക് ചെയ്തോളാം അവൻ എന്റെ കൂടെ തന്നെ ഉണ്ടാവും, സ്വാമി.. ബാംഗ്ലൂരിലെ കാര്യങ്ങൾ ഡീൽ ചെയ്യാൻ നോക്ക്…”
” അതൊക്കെ ഞാൻ നോക്കി നടത്തുന്നുണ്ട്, ശിവ തിസ് ഈസ് സീരിയസ്, എന്തെങ്കിലും ഇഷ്യൂസ് ഉണ്ടെങ്കിൽ എന്നെ അപ്പോൾ തന്നെ അറിയിക്കണം…”

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ