” താറ്റ്സ് മിസ്റ്റീരിയസ് , ഒരു അൺ നോൺ സ്ട്രഞ്ചർ ആണ് എല്ലാ കാര്യങ്ങളും കോൾ ചെയ്ത് അറിയിച്ചിരിക്കുന്നത്, ആരാണെന്ന് ചോദിച്ചപ്പോൾ കോൾ കട്ട് ചെയ്തൂ ”
” എ സ്ട്രെഞ്ചർ..????? ”
” യെസ് , ആരാണെന്ന് അറിയില്ല, പക്ഷേ അന്വേഷിച്ചപ്പോൾ അയാൾ അറിയിച്ചതെല്ലാം സത്യമാണെന്ന് മനസിലായി, പിന്നെ നമ്മളെ പോലെ ശിവാനന്ദിനോട് ദേഷ്യം ഉള്ള ഒരുപാട് പേർ ഇവിടെ തന്നെ ഉണ്ടല്ലൊ, അത് കൊണ്ട് ആ കോളിന്റെ പുറകെ പോയില്ല..”
” ആം..”
മറുപടിയായി ഒന്ന് മൂളി കൊണ്ട് ഒന്നാമൻ സിഗരറ്റിന്റെ പുക വായിലേക്ക് ആഞ്ഞു വലിച്ചു കൊണ്ടിരുന്നു,
അതിനോടകം അവർ രണ്ടുപേരും നടന്ന് ആ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് തിരിച്ച് ഇറങ്ങിയിരുന്നു,
” ബോയ്സ്…..”
ഒന്നാമൻ ഉച്ചത്തിൽ വിളിച്ചതും അവിടേക്ക് കുറച്ച് ആളുകൾ വന്നെടുത്തു,
കറുത്ത മാസ്ക്കുകൾ കൊണ്ട് മുഖം മറച്ച ഏകദേശം പത്തോളം യുവാക്കൾ ഒന്നാമന് മുന്നിൽ നിരന്നു നിന്നു
“നിങ്ങൾക്ക് ഒരു ജോലിയുണ്ട്….”
അത് പറയുമ്പോൾ സാം ബ്രദെർസ് ഒന്നാമന്റെ മുഖത്ത് അതി ക്രൂരമായ ഒരു ചിരി വിരിഞ്ഞു നിന്നിരുന്നു…!!
മെലാക്കയിൽ SCG റിസോർട്ടിലെക്ക് സൂര്യ കിരണങ്ങൾ പുത്തൻ ഉണർവ്വോടെ പതിച്ചു കൊണ്ടിരുന്നു,
ഒരു മനോഹരമായ പൊൻ പ്രഭാതം അതിന്റെ സാന്നിധ്യം പ്രബലമാക്കുമ്പോൾ, സ്വർണ്ണ നിറമുള്ള സൂര്യകിരണങ്ങൾ കൊട്ടെജുകളുടെ ജനലിൽ കൂടി ഉള്ളിലേക്ക് അരിച്ചു ഇറങ്ങി തുടങ്ങിയിരിക്കുന്നു,
സ്റ്റെല്ല പതിയെ കണ്ണ് തുറന്നതും റൂമിലേക്ക് പതിച്ച സൂര്യപ്രകാശത്തിലെക്ക് നോക്കി കണ്ണ് ചിമ്മി വല്ലാത്ത വെളിച്ചം..!!
ഒന്ന് ഞെളിപിരി കൊണ്ട ശേഷം പതിയെ ബ്ലാങ്കറ്റ് ഉയർത്തി നോക്കിയതും താൻ പൂർണ്ണ നഗ്നയാണ് എന്നുള്ളത് അവളിൽ ചെറിയ നാണം വരുത്തി, തിരിഞ്ഞു നോക്കിയതും അരികിൽ കിടന്നുറങ്ങുന്ന ശിവ…!!
സ്റ്റെല്ല പതിയെ കയ്യെത്തിച്ച് തന്റെ ഫോൺ എടുത്ത് നോക്കിയതും സമയം ഏകദേശം 7.30 AM ആയിരിക്കുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ