“പെണ്ണേ ആ ഡോർ ലോക്ക് ചെയ്ത് വന്നേ, ഒരു കാര്യം പറയാനുണ്ട്…”
” ശിവ ഞാനിപ്പോൾ ഒരുങ്ങി നിൽക്കുകയാണ് ഇപ്പോൾ ഒന്നും വേണ്ടാട്ടോ…”
കൊഞ്ചലോടെ സ്റ്റെല്ല പുറകോട്ട് നിന്നതും, ശിവ പതിയെ അവളുടെ അടുത്തേക്ക് നടന്ന് അടുത്തു,
പെണ്ണിനെ ആകേ മൊത്തം ഒന്ന് വീക്ഷിച്ച ശേഷം എന്തോ തീരുമാനിച്ചുറച്ചത് പോലെ ശിവാ അവളെ കടന്നുപോയി ഡോർ ലോക്ക് ചെയ്തു.
ഏകദേശം 10 മിനിറ്റ് കഴിയുമ്പോഴാണ് സ്റ്റെല്ല ആൽബിക്കുള്ള ഡ്രസ്സുമായി റൂമിലേക്ക് തിരികെ വരുന്നത്,
ആൽബിൻ അവളെ ശ്രദ്ധിച്ചതും പെണ്ണിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുമില്ല,
” ഒരു ഡ്രസ്സ് എടുക്കാൻ ഇത്രയും സമയമോ പെണ്ണേ…?? ”
സ്റ്റെല്ല അതിനു മറുപടി നൽകാതെ ചുണ്ട് കോട്ടി കാണിച്ചു,
കണ്ണാടിക്ക് മുന്നിലേക്ക് നിന്ന് ആൽബി ശിവയുടെ കോട്ട് ട്രൈ ചെയ്തു നോക്കി,
” നിങ്ങൾ രണ്ടുപേരും ഏകദേശം ഒരേ ഫിസിക്ക് ആയതുകൊണ്ട് ആൽബിക്ക് ഡ്രെസ്സ് നല്ല മാച്ച് ഉണ്ട്…”
സ്റ്റെല്ല അവനെ കോട്ട് ധരിക്കാൻ പുറകിൽ നിന്നും സഹായിച്ചു,
റൂമിൽ കൂടി നടക്കുമ്പോൾ സ്റ്റെല്ലക്ക് എന്തോ ബുദ്ധിമുട്ടുണ്ടാകുന്നതുപോലെ ആൽബി ശ്രദ്ധിച്ചു,
” എന്തു പറ്റിയെടീ…?? ”
“എയ്..!! ഒന്നുമില്ല ആൽബി ഈ ഹീൽസ് ഇടുന്നതിന്റെ ആണ്, ഞാൻ ഇതൊന്നും അധികം ഇടാറില്ലല്ലോ..”
അവളുടെ മറുപടി അവന് തൃപ്തികരമായിരുന്നു, ആൽബി വീണ്ടും അവസാന വട്ട ഒരുക്കത്തിലെക്ക് ശ്രെദ്ധ തിരിച്ചു,
” ആൽബി ഞാൻ ഒരു ചെറിയ ആഗ്രഹം പറയട്ടെ..?? ”
പുറകിൽ നിന്നും സ്റ്റെല്ലയുടെ പതിഞ്ഞ ശബ്ദം കേട്ടതും , വാച്ച് കെട്ടി കൊണ്ട് ആൽബിൻ തിരിഞ്ഞു നോക്കി,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ