” എന്താ….പെണ്ണേ..?? ”
” ഈ ട്രിപ്പ് തുടങ്ങിയതിൽ പിന്നെ, ഞാൻ ആയിട്ട് ഒരിഷ്ടവും നിന്നോട് പറഞ്ഞിട്ടില്ല, പക്ഷേ ഇപ്പോൾ ഒരു ചെറിയ ആഗ്രഹം പറഞ്ഞാൽ നീ സമ്മതിച്ചു തരുമോ..?? ”
ചോദിക്കുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു,
“എന്താഗ്രഹം…?? ”
ആൽബിയുടെ ചോദ്യത്തിന് മറുപടിയായി അവൾ ലജ്ജയോടെ അവന്റെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് എന്തോ മന്ത്രിച്ചു…..!!
“കൊള്ളാലോ..?? എനിക്ക് കുഴപ്പം ഒന്നുമില്ല , ശിവക്ക് ഒക്കേ ആണോ എന്നറിയില്ലലോ..”
പെണ്ണിന്റെ ആഗ്രഹത്തിന്, ആൽബിൻ ഒരു ചിരിയോടെ മറുപടി നൽകി,
“ശിവയെ ഞാൻ സമ്മതിപ്പിച്ചോളാം, ആൽബിക്ക് സമ്മതമല്ലെ..?
” എനിക്ക് ഒക്കേയാണ്, നമുക്ക് സെറ്റ് ആക്കാലോ..”
ഒരു പുഞ്ചിരിയോടെ ആൽബിൻ അവളുടെ നെറ്റിയിലേക്ക് അമർത്തി ചുംബിച്ചു,
എല്ലാ ഒരുക്കവും പൂർത്തിയാക്കി, ഒരുവട്ടം കൂടി കണ്ണാടിക്ക് മുന്നിലെക്ക് നിന്ന് ഒക്കേ ആണ് എന്നുറപ്പിച്ച ശേഷം രണ്ടുപേരും പുറത്തേക്ക് നടന്നു,
കോട്ടേജിന് വെളിയിൽ എത്തിയതും റിസോർട്ടിനു മുന്നിലായി ശിവ അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
” ആൽബി കാർ എടുക്കുന്നൊ..??”
കീ കറക്കി കൊണ്ടുള്ള ശിവയുടെ ചോദ്യം,
സ്റ്റെല്ലക്കൊപ്പം ബാക്കിൽ കയറാൻ ആകും ശിവയുടെ പ്ലാൻ എന്ന് ആൽബിൻ ആദ്യമേ ഊഹിച്ചിരുന്നു,
കീ കയ്യിലേക്ക് വാങ്ങി ലോക്ക് ബട്ടൻ പ്രെസ്സ് ചെയ്തതും, സത്യത്തിൽ ആൽബിൻ ഞെട്ടി പോയിരുന്നു..!!
കുറച്ചു മാറി ഇരുട്ടിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ, നീല പ്രകാശം പോലുള്ള ഹെഡ് ലൈറ്റ് ലക്ഷ്വറി എടുത്ത് കാണിക്കുന്നു,
ആകാംഷയോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിയതും ആൽബിന്റെ കണ്ണുകൾ വിടർന്നു,
” എന്റെ ദൈവമേ…വാട്ട് എ ബീസ്റ്റ്..”
അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു പോയി, കറുത്ത കളറിൽ ഒരു കൊമ്പന്റെ പ്രൗഡിയോടെ കിടക്കുന്ന ലേറ്റസ്റ്റ് ടൊയോട്ടാ ലാൻഡ് ക്രൂയിസർ…..!!
ഡ്രൈവർ സീറ്റിലേക്ക് കയറിയതും ആൽബിൻ ശരിക്കും എക്സൈറ്റഡ് ആയിരുന്നു, അതിനൊപ്പം തന്നെ അവന്റെ മുൻവിധികളെ തെറ്റിച്ചു കൊണ്ട് ശിവയും മുൻസീറ്റിൽ ആണ് കയറിയത്,
ലാൻഡ് ക്രൂയിസർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും ഒരു മുരൾച്ചയോടെ വാഹനം പതിയെ മെയിൻ ഗേറ്റ് കടന്ന് റോഡിലേക്ക് കയറി,
“ഹൗ ഈസ് ഷീ..?? ”
ശിവയുടെ ചിരിയോടെ ഉള്ള ചോദ്യം,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ