” ഷീ ഇസ് ഫക്കിംഗ് സെക്സി മാൻ…”
ഒരു പുഞ്ചിരിയോടെ ആൽബിൻ കാർ തേർഡ് ഗിയറിലേക്ക് മാറ്റിയതും, മുരണ്ട് കൊണ്ട് LC മുന്നോട്ട് ഓടിത്തുടങ്ങി,
ശിവയുടെ കാർ റോഡിലേക്ക് കയറിയതും അതേ സമയം ഇരുട്ടിൽ മറഞ്ഞു കിടന്ന മറ്റൊരു വാഹ്നവും കൂടി സ്റ്റാർട്ട് ആയിരുന്നു,
ചെറിയ അകലം പാലിച്ചുകൊണ്ട് ആ റെഡ് കളർ പേജെറോ അവരുടെ പുറകേ തന്നെ ചലിക്കാൻ തുടങ്ങി,
മെലാക്കയിൽ നിന്നും ഏകദേശം 20 മിനിറ്റ് ദൂരമാണ് പോകേണ്ടത്,
വൈകുന്നേരങ്ങളിൽ ഇവിടെയുള്ള ട്രാഫിക് കുറച്ചു കൂടുതലാണ് അതുകൊണ്ടു തന്നെ ആൽബി ഡ്രൈവിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു,
ശിവ കോളിങ്ങിൽ ആണ്, അവൻ കന്നടയിൽ സംസാരിക്കുന്നത് പ്രകാരം ആരോ ഇന്ന് വൈകുന്നേരം ഇങ്ങോട്ടേക്ക് വരുന്നുണ്ട്,
ആൽബി റിയർവ്യൂ മീറ്ററിൽ കൂടി നോക്കിയതും സ്റ്റെല്ല ഫോണിന്റെ ക്യാമറയിൽ, അഴിച്ചിട്ട മുടിയുടെ സൗന്ദര്യം ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്യുകയാണ്,
വാഹനം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പോഴോ ട്രാഫിക്കിൽ പെട്ട് കിടക്കുമ്പോഴാണ് ആൽബി മിററിൽ കൂടി പുറകിൽ വരുന്ന വാഹനം ശ്രദ്ധിച്ചത്,
കുറച്ച് സമയമായി തങ്ങളുടെ പുറകെ തന്നെയുണ്ട് എങ്കിലും അവൻ അത് കാര്യമാക്കിയില്ല,
ഏകദേശം 10 മിനിറ്റ് കൂടി മാത്രമേ ഡെസ്റ്റിനേഷൻ ടൈം കാണിക്കുന്നുള്ളൂ,
ആൽബി ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് വാഹനം മുന്നോട്ടേക്ക് എടുത്തു, അതേ സമയം അവന്റെ സംശയം സത്യമാക്കി കൊണ്ട് റെഡ് കളർ പജെറോ അവരുടെ പുറകെ തന്നെ അരിച്ചരിച്ചു വന്നു.
” ശിവ ഒരു കാർ നമ്മളെ ഫോളോ ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു..” ശിവാ അപ്പോഴും കോളിങ്ങിൽ തന്നെ ആയതുകൊണ്ട് ആൽബി പറഞ്ഞത് ശ്രദ്ധിച്ചില്ല,
രണ്ടു മിനിറ്റിന് ശേഷം കോൾ കട്ട് ചെയ്തതും ശിവ ആൽബിയുടെ മുഖത്തേക്ക് ചോദ്യോഭാവത്തിൽ നോക്കി,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ