” ശിവ നമ്മളെ കുറെ നേരമായി ഒരു കാർ ഫോളോ ചെയ്യുന്നതുപോലെ എനിക്ക് തോന്നുന്നു…”
ശിവയും സ്റ്റെല്ലയും ഒരുപോലെ തിരിഞ്ഞു നോക്കിയെങ്കിലും സംശയിക്കത്തക്ക രീതിയിൽ ഒന്നും തന്നെ കണ്ടില്ല,
” ഏത് കാറാണ് ആൽബിൻ..??
ശിവയുടെ ചോദ്യത്തിന്, ആൽബിൻ മിററിൽ കൂടി നോക്കിയപ്പോൾ ആ പജേറോ അവരുടെ പുറകെ ഉണ്ടായിരുന്നില്ല,
” എനിക്ക് ചിലപ്പോൾ തോന്നിയതാണോ..?”
” അങ്ങനെ തന്നെയായിരിക്കും ,ആൽബി..” സ്റ്റെല്ല അവനെ സമാധാനിപ്പിച്ചു, അപ്പോഴേക്കും വാഹനം ഡെസ്റ്റിനേഷൻ എത്തിയിരുന്നു,
ഒരു വലിയ ഹോട്ടലിന്റെ മുറ്റത്തേക്ക് കയറാൻ ആയി വാഹനം സെക്യൂറ്റിറ്റി ചെക്ക് പോയിന്റിൽ നിന്നു,
മുന്നോട്ട് വന്ന സെക്യൂരിറ്റി ഗാർഡ്‌സ് മുൻ സീറ്റിൽ ശിവയെ കണ്ടതും ഗേറ്റ് തുറന്ന് അവരെ അകത്തേക്ക് കടത്തിവിട്ടു
കാറിന്റെ കീ അവിടെയുള്ള സ്റ്റാഫിനെ ഏൽപ്പിച്ചതും അവർ കാറും കൊണ്ട് പാർക്കിംഗ് സെക്ഷനിലേക്ക് പോയി,
ആൽബിയും ശിവയും കറുത്ത കോട്ടുകൾ ധരിച്ചിരുന്നു അവർക്ക് നടുക്കായി ഒരു സിനിമ നടിയുടെ മാദക സൗന്ദര്യവുമായി റെഡ് കളർ പാർട്ടി വിയറിൽ സ്റ്റെല്ല നല്ലവണ്ണം തന്നെ തിളങ്ങി…!!
പല കണ്ണുകളും സ്റ്റെല്ലയെ തന്നെ നോക്കുന്നത് അവർ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു,
ഉള്ളിലേക്ക് കടന്നതും അത്യാവശ്യം വലിയ പാർട്ടി തന്നെയായിരുന്നു അത് ആൽബിൻ ചുറ്റുവട്ടമാകെ എന്ന നിരീക്ഷിച്ചു,
ആഡംബരം എടുത്ത് കാണിക്കുന്ന ഒരു ലക്ഷ്വറി ഹോട്ടൽ അവിടെ തങ്ങളെ പോലെ കോട്ടും സൂട്ടും ധരിച്ച പുരുഷന്മാരും അതി സൗന്ദര്യം ഉള്ള സ്ത്രീകളും ,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ