അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അയാൾ ശിവയെ അല്പം മാറ്റിനിർത്തി സംസാരിക്കാൻ തുടങ്ങി,
എന്താ ബിസിനസ് കാര്യമാണെന്ന് തോന്നുന്നു ശിവയും തിരിച്ചെന്തോക്കെയൊ സംസാരിക്കുന്നുണ്ട്,
അതേസമയം സ്റ്റെല്ല ആൽബിയുടെ അടുത്തേക്ക് നീങ്ങി നിന്നു,
” അവർ കരുതിയിരിക്കുന്നത് ഞാൻ ശിവയുടെ പെണ്ണാണെന്നാ…”
” അതിന്..?? ”
ആൽബി ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
” നിനക്കൊന്നും തോന്നുന്നില്ലേ..?? ”
” പോട്ടെടി അതൊന്നും കാര്യമാക്കണ്ട ഇവരെയൊന്നും, നമ്മൾ നാളെ കാണേണ്ട വ്യക്തികൾ അല്ലല്ലോ….”
ആൽബിൻ പറഞ്ഞു നിർത്തിയതും, മറുപടിയായി സ്റ്റെല്ല അവനെ ഒന്ന് ഇരുത്തി നോക്കി,
അപ്പോഴും നടക്കാനുള്ള അവളുടെ ചെറിയ ബുദ്ധിമുട്ട് ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
“നടക്കാൻ പോലും പറ്റുന്നില്ലെങ്കിൽ പിന്നെ എന്തിനാ പെണ്ണേ, ഈ ഹിൽസ് ഒക്കെ ഇട്ടത്..?”
അതിന് അവൾ മറുപടിയൊന്നും നൽകിയില്ല.
” പിന്നെ സ്റ്റെല്ലാ ഒരു കാര്യം പറയാൻ വിട്ടുപോയി…”
” എന്താ ആൽബി..?? ”
” നമ്മുടെ ഫ്ലൈറ്റ് റീ ഷെഡ്യൂൾ ചെയ്തു, നാളെ രാവിലെ 10 മണിക്കാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തിരിക്കുന്നത്..”
” അപ്പോൾ നമ്മൾ ഇന്ന് രാത്രി പോകുന്നില്ലേ..?? ”
” എടി ഒന്നാലോചിച്ചാൽ ഇന്ന് രാത്രി നമുക്ക് ക്ഷീണം ആയിരിക്കും, അപ്പോൾ ഇന്ന് രാത്രി കൂടി റസ്റ്റ് എടുത്തു നാളെ പകൽ പോകുന്നതല്ലേ നല്ലത്, മാത്രമല്ല ആദ്യം ബുക്ക് ചെയ്തത് കണക്ടഡ് ഫ്ലൈറ്റ് ആണ് ഇത് ഡയറക്ട് ഫ്ലൈറ്റും അപ്പോൾ എനിക്കും തോന്നി ഇതാണ് നല്ലത് എന്ന്…”
ആൽബിൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവൾക്കും തോന്നിയിരുന്നു,
അതുകൊണ്ടുതന്നെ സ്റ്റെല്ലക്ക് അതിൽ അഭിപ്രായവ്യത്യാസം ഒന്നും തോന്നിയില്ല,
അപ്പോഴേക്കും ഹാളിൽ ആളുകൾ നിറഞ്ഞു തുടങ്ങിയിരുന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ