ശിവാ തിരികെ വരുമ്പോൾ സ്റ്റെല്ല ആൽബിയുടെ മേലേക്ക് ചാരി നിൽക്കുന്നുണ്ടായിരുന്നു,
” നമുക്ക് അങ്ങോട്ടേക്ക് ഇരുന്നാലോ ആൽബിൻ..?? ”
ചോദ്യത്തിനൊപ്പം, ഒരിക്കൽ കൂടി അവൻ സ്റ്റെല്ലയുടെ അരക്കെട്ടിൽ കൂടി കൈ ചുറ്റി പിടിക്കാൻ വന്നെങ്കിലും,
അതിനോടകം തന്നെ ആൽബിൻ അവളെ ചേർത്തു നിർത്തിയിട്ടുണ്ടായിരുന്നു, അത് സ്റ്റെല്ലയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയാൻ കാരണമാക്കി,
ശിവ പ്രത്യേകിച്ച് ഭാവ ബേധങ്ങൾ ഒന്നും കാണിക്കാതെ മുന്നോട്ട് നടന്നു,
അവന് പുറകെ ആൽബിയുടെ കയ്യിലേക്ക് ചേർത്തു പിടിച്ച് സ്റ്റെല്ലയും അവരെ അനുഗമിച്ചു,
പാർട്ടി ഹാളിന്റെ ഒരു വശത്തയി ഇട്ടിരിക്കുന്ന സോഫയിൽ പോയി അവർ മൂവരും ഇരിപ്പുറപ്പിച്ചു,
സ്റ്റേജിൽ ഏതോ സുന്ദരി മലായി ഭാഷയിൽ ഒരു ഗാനം ആലപിക്കുന്നു, ഇതിനിടയിൽ ശിവയെ അറിയുന്ന പലരും വന്നു അവനോട് സംസാരിക്കുന്നുണ്ടായിരുന്നു, ,
അടുത്ത ഒരു ഗാനത്തിനു ശേഷം അന്നത്തെ പ്രധാന അതിഥികളായ ഒരു മ്യൂസിക് ബാൻഡ് അവരുടെ പരിപാടി അവതരിപ്പിക്കാൻ പോവുകയാണെന്ന് ഇംഗ്ലീഷിൽ അറിയിപ്പ് കിട്ടിയിരിക്കുന്നു.
“ആൽബിൻ ഓരോന്ന് അടിച്ചാലോ..?? ” പെട്ടെന്ന് ശിവയുടെ സ്വരം ആൽബിന്റെ ശ്രെദ്ധ തിരിച്ചു,
“വേണ്ടാ, ശിവാ ഞാൻ ഇപ്പോൾ കഴിക്കുന്നില്ല..”
“എന്നാൽ ഞാൻ ഒരെണ്ണം കഴിച്ചിട്ട് വരാം..”
അതും പറഞ്ഞ് സ്റ്റെല്ലയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം ശിവ ബാർ കൗണ്ടർ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി,
മ്യൂസിക് ബാന്റ് പ്രോഗ്രാം തുടങ്ങിയതും ഓരോ കപ്പിൾസായി ഹാളിലേക്ക് ഡാൻസ് ചെയ്യാൻ ഇറങ്ങി തുടങ്ങിയിരുന്നു,
അതിനോടകം ശിവ രണ്ടാമത്തെ പെഗ്ഗും കയ്യിലേക്ക് എടുത്തു, നെഞ്ചിൽ കൂടി ഗ്ലാസ്സ് ഉരുട്ടി കൊണ്ട് അവൻ സ്റ്റെല്ലയെ തന്നെ ശ്രെദ്ധിച്ചു,
പെണ്ണ് ആൽബിയുടെ മേലേക്ക് ചാഞ്ഞു കിടക്കുകയാണ്
‘ഈ വസ്ത്രത്തിൽ അതിസുന്ദരിയാണ് സ്റ്റെല്ല ആൽബിൻ നീ എത്ര ഭാഗ്യവാനാണെന്ന് നീ അറിയുന്നില്ല..’
അവളെ നോക്കും തോറും ശിവയുടെ മനസ്സിൽ ചില ചിന്തകൾ അറിയാതെ തന്നെ ഉണരുന്നുണ്ടായിരുന്നു…!!!

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ