” ആൽബിൻ ഞാൻ ഒരു കാര്യം വളരെ സത്യസന്ധമായി പറയട്ടെ…”
‘ എന്താണ് ‘എന്ന മട്ടിൽ ആൽബിൻ അവന്റെ മുഖത്തേക്ക് നോക്കി,
” എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്ത സെക്സ് നിങ്ങൾക്കൊപ്പമാണ്, നാളത്തെ ഫ്ലൈറ്റിന് ചിലപ്പോൾ നിങ്ങൾ തിരിച്ചു പോകുമായിരിക്കും പക്ഷേ എന്നും എന്റെ മനസ്സിൽ നിങ്ങൾ ഉണ്ടായിരിക്കും…”
കയ്യിലെ ഗ്ലാസിൽ നിന്നും മദ്യം നുണഞ്ഞു കൊണ്ടാണ് ശിവ സംസാരിച്ചുകൊണ്ടിരുന്നത്,
അവൻ ചെറുതായി ഇമോഷണൽ ആയി തുടങ്ങിയെന്ന് ആൽബിന് തോന്നി,
” ജീവിതത്തിൽ എല്ലാവർക്കും ഒരു സമയം വരും ശിവാ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയം അവസാനിക്കാനായി…”
രണ്ടുപേരും കൈകളിലെന്തിയ മദ്യത്തിൽ നിന്നും നുണഞ്ഞിറക്കി കൊണ്ടിരുന്നു,
“എന്റെ ജീവിതത്തിൽ കടന്നുവരാൻ ആഗ്രഹിച്ച് അതിനായി എന്തും ചെയ്യാൻ തയ്യാറായ പല സ്ത്രീകളെയും ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ ഞാൻ ആദ്യമായി എനിക്ക് വേണം എന്ന് ആഗ്രഹിച്ച ഒരേയൊരു പെണ്ണ് സ്റ്റെല്ലാ ആയിരുന്നു….”
ശിവ ഒന്ന് നിർത്തി ഒരു സിപ്പ് കൂടി നുണഞ്ഞിറക്കിയ ശേഷം വീണ്ടും തുടർന്നു,
“ഞാൻ ഇത് പറയുമ്പോൾ ചിലപ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നാം, സ്റ്റെല്ലയെ സ്വന്തമാക്കണമെന്ന് ഞാൻ ഒരുപാട് കൊതിച്ചിരുന്നു ആൽബിൻ, എനിക്ക് ഉള്ളതെല്ലാം ഓഫർ ചെയ്തിട്ടും അവൾ ആഗ്രഹിക്കുന്ന എന്തിനെയും നൽകാം എന്ന് പറഞ്ഞിട്ടും, അവൾക്ക് നീ മാത്രമായിരുന്നു എല്ലാം, ആ നിമിഷം ഞാൻ മനസ്സിലാക്കി പണം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നല്ല പെണ്ണ് എന്ന്….”
ശിവയുടെ സംസാരം ശ്രെവിച്ചു കൊണ്ടിരുന്ന ആൽബിക്ക് തന്റെ പെണ്ണിനെ ഓർത്ത് ഒരു നിമിഷം അഭിമാനം തോന്നി….!!
ശിവ പറഞ്ഞു നിർത്തിയതും കുറച്ചു നിമിഷങ്ങൾ അവർക്കിടയിൽ കനത്ത നിശബ്ദത തളം കെട്ടി നിന്നു,

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.💦💥 പുതിയത് ഒന്നും ഇല്ലയോ